ഞാൻ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റ് കൊടുത്തത് ആണ്

കഴിഞ്ഞ ദിവസമാണ് നടൻ ബാലയ്ക്ക് എതിരെ യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് ആരോപണങ്ങളുമായി വന്നത്. ബാല തന്റെ വീട്ടിൽ വന്നു തനിക്കെതിരെ ഭീക്ഷണി മുഴക്കി എന്നും തോക്ക് ചൂണ്ടി സംസാരിച്ചു എന്നും ആണ്…

കഴിഞ്ഞ ദിവസമാണ് നടൻ ബാലയ്ക്ക് എതിരെ യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് ആരോപണങ്ങളുമായി വന്നത്. ബാല തന്റെ വീട്ടിൽ വന്നു തനിക്കെതിരെ ഭീക്ഷണി മുഴക്കി എന്നും തോക്ക് ചൂണ്ടി സംസാരിച്ചു എന്നും ആണ് അജു ആരോപണങ്ങൾ ഉന്നയിച്ചത്. കൂടാതെ ബാലയ്ക്ക് എതിരെ പരാതിയും അജു പോലീസിൽ നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോപണങ്ങളെ എതിർത്ത് കൊണ്ട് നടൻ ബാലയും രംഗത്ത് വന്നിരുന്നു. ഇദ്ദേഹം പലരെയും കുറിച്ച് മോശമായി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നും അത് ചോദിക്കാൻ വേണ്ടിയാണ് താൻ അവിടെ പോയത് എന്നും ബാല പറയുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിനെ കുറിച്ച് അറിയാൻ വേണ്ടി ബാലയെ വിളിച്ച യൂട്യൂബർ സീക്രട്ട് ഏജന്റിനോട് ബാല പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ആണ് ബാലയുടെ സമ്മതത്തോടെ സീക്രട്ട് ഏജന്റ് പുറത്ത് വിട്ടത്. അതിൽ ബാല പറയുന്നത് ഇങ്ങനെ, എന്റെ സുരക്ഷയ്ക്ക് വേണ്ടി ഒരു കരുതലും എടുക്കാതെ അവിടെ വന്നു പോകാൻ ഞാൻ പൊട്ടൻ ആണോ? അത് കൊണ്ടാണ് വീഡിയോ പകർത്തിയത് എന്നും അടിച്ച് ഓടിക്കാൻ വന്നതാണ് ഞാൻ എങ്കിൽ അയാൾ എന്നെ കാറ് വരെ കൊണ്ട് വിടില്ലായിരുന്നല്ലോ എന്നും ബാല ഫോണിൽ പറയുന്നു. അതിനു ശേഷം ഞാൻ എന്റെ പേർസണൽ കാര്യം പറയട്ടെ എന്നും ബാല പറയുന്നു.

ബാലയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ പേർസണൽ കാര്യം പറയട്ടെ, ഇവിടെ ഇത്രയേറെ യൂട്യൂബേർസ് ഉണ്ടായിട്ടും ഞാനും അമൃതയും തമ്മിൽ പിരിഞ്ഞതിന്റെ കാരണം എന്താണെന്ന് ആരെങ്കിലും ചോദിച്ചോ. ഞാൻ ചോദിച്ചിരുന്നു എന്ന് സീക്രെട്ട് ഏജന്റ് പറഞ്ഞപ്പോൾ നിന്നോട് ഞാൻ അതിന്റെ മറുപടി പറഞ്ഞോ എന്നാണ് ബാല തിരിച്ച് ചോദിച്ചത്. ഇല്ല എന്ന ഉത്തരം കിട്ടിയപ്പോൾ ബാല വീണ്ടും തുടർന്ന്. എന്റെ മോളുടെ ഭാവിക്ക് വേണ്ടിയാണ് ഞാൻ തോറ്റ് കൊടുത്തത്. നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി തോറ്റ് കൊടുക്കുന്നതിൽ തെറ്റ് ഒന്നുമില്ല എന്നും ബാല പറയുന്നു.