പുതിയ സന്തോഷവാർത്ത പങ്കുവെച്ച് ബാല, കുടുംബത്തിലേക്ക് പുതിയ അഥിതി എത്തി

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങൾ ആണ് ബാലയും ഭാര്യ എലിസബത്തും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങൾ ആണ് ബാലയും ഭാര്യ എലിസബത്തും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ ഇത്തരത്തിൽ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രവർത്തിയിൽ പ്രേക്ഷകരിൽ നിന്ന് വിമർശങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ബാല നേരിട്ട് കൊണ്ടിരുന്നത്.

ഡോക്ടർ എലിസബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ചാണ് തരാം വിവാഹിതനായത്. ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.  ബാലയെ പോലെ തന്നെ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ എലിസബത്ത് യൂട്യൂബിൽ ആണ് കൂടുതൽ സജീവം. എലിസബത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടി താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ബാല തന്റെ പുതിയ സന്തോഷമാണ്  ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുറെ നാളത്തെ ആഗ്രഹത്തിന് ശേഷം തന്റെ ഇഷ്ട്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബാല.

പുതിയ ലെക്‌സസ് കാര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കെഎല്‍ 55 വൈ 3333 എന്നാണ് താരം സ്വന്തമാക്കിയ കാറിന്റെ നമ്പർ. പൊലൂഷന്‍ ഫ്രീ ആണ് ഈ കാര്‍. ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പല സംവിധായകരും നടന്മാരും ലെക്‌സസ് കാര്‍ ചൂസ് ചെയ്യുന്നതെന്നും താരം പറയുന്നു. നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു തനിക്ക് ഉണ്ടായത്. എന്നാൽ വണ്ടിയുടെ വില എത്രയെന്ന് താന്‍ പറയില്ലെന്നും ബാല പറയുന്നുണ്ട്. ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും.അത് കാറായാലും വീടായാലും. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ നിങ്ങൾക്ക് ആ ആഗ്രഹം നേടി എടുക്കാൻ  കഴിയും  എന്നുമാണ് ബാല പറയുന്നത്.