എലിസബത്ത് അവനെ അടിക്കാൻ കയ്യോങ്ങി, ഏത് പെണ്ണ് സഹിക്കുമത്

കുറച്ച് നാളുകൾ ആയി ബാലയുടെ അടുത്ത സുഹൃത്ത് ആയിരുന്നു സന്തോഷ് വർക്കി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും എല്ലാം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. പല കാര്യങ്ങൾക്കും ബാലയ്‌ക്കൊപ്പം സന്തോഷ് വർക്കിയെയും കാണാൻ തുടങ്ങിയതോടെ…

കുറച്ച് നാളുകൾ ആയി ബാലയുടെ അടുത്ത സുഹൃത്ത് ആയിരുന്നു സന്തോഷ് വർക്കി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും എല്ലാം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. പല കാര്യങ്ങൾക്കും ബാലയ്‌ക്കൊപ്പം സന്തോഷ് വർക്കിയെയും കാണാൻ തുടങ്ങിയതോടെ ഇരുവരും നല്ല സൗഹൃദത്തിൽ ആണെന്നുള്ള വിശ്വാസവും പ്രേഷകർക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ സന്തോഷ് വർക്കിക്ക് എതിരെ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് ബാല. സന്തോഷ് വർക്കിക്ക് യാതൊരു ബോധവും ഇല്ലെന്നും ആളുകളോട് എങ്ങനെ പെരുമാറണം എന്നോ ഒരു വീട്ടിൽ വന്നാൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെ ആണെന്നോ പോലും അറിയില്ല എന്നുമാണ് ബാല പറയുന്നത്.

സന്തോഷ് വർക്കി തന്റെ വീട്ടിൽ വരുമ്പോൾ അവൻ വന്നിട്ട് പോകുന്നത് വരെ എലിസബത്ത് തന്റെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങാറില്ല. അതിനു അവൾക്ക് ന്യായമായ കാരണങ്ങൾ ഉണ്ട്. ഒരു വീട്ടിലേക്ക് നമ്മൾ വരുമ്പോൾ ഒന്നെങ്കിൽ കാളിംഗ് ബെൽ അടിക്കണം, അല്ലെങ്കിൽ നമ്മളെ ഒന്ന് ഫോണിൽ വിളിക്കണം. അങ്ങനെ ഒന്നും ചെയ്യാതെയാണ് സന്തോഷ് വർക്കി കയറി വരുന്നത്. ആ പ്രവർത്തി അങ്ങനെ ആക്കും ഇഷ്ട്ടമാക്കില്ല. ഓണത്തിന് സന്തോഷ് വർക്കി വന്നപ്പോൾ ഓണത്തിന് വന്നതല്ലേ എന്ന് എലിസബത്തിനോട് പറഞ്ഞു ആശ്വസിപ്പിച്ചിട്ട് ഞാൻ ഓണക്കോടി ഒക്കെ സന്തോഷിന് കൊടുത്തിരുന്നു.

എന്നാൽ ഞാനും ഭാര്യയും കൂടി റൂമിൽ ഇരിക്കുമ്പോൾ യാതൊരു മര്യാദയും കാണിക്കാതെ ആ റൂമിലേക്ക് കയറി വരുന്നവനെ എന്താണ് വിളിക്കേണ്ടത്? വട്ടൻ എന്നോ അതോ കാമ ഭ്രാന്തൻ എന്നോ? എലിസബത്ത് അവനെ തല്ലാൻ വരെ കയ്യോങ്ങി. കാരണം ഒരു പെണ്ണും സഹിക്കാതെ ഒരു പ്രവർത്തിയാണ് അത്. ഞാനും എന്റെ ഭാര്യയും കൂടി ഒന്നിച്ച് ഞങ്ങളുടെ റൂമിൽ ഇരിക്കുമ്പോൾ അവിടേക്ക് വരരുത് എന്ന് ഞങ്ങളുടെ നായയ്ക്ക് വരെ അറിയാം. അങ്ങനെ അവിടേക്ക് വരാൻ ആർക്കും അവകാശവുമില്ല എന്നുമാണ് ബാല സന്തോഷ് വർക്കിയെ കുറിച്ച് പറയുന്നത്. അങ്ങനെ വന്നിട്ടില്ല എന്ന് അവൻ പറയുകയാണെങ്കിൽ അവനുള്ള ശിക്ഷ ദൈവം തന്നെ കൊടുക്കും എന്നുമാണ് താരം പറയുന്നത്.