ഒടുവിൽ നിങ്ങളുടെ എല്ലാം ആവിശ്യം ഞാൻ അംഗീകരിച്ചിരിക്കുന്നു എന്ന് ബഷീർ, പുതിയ തീരുമാനവുമായി താരം

ഒരുപാട് വിമര്ശങ്ങൾ നേരിട്ട ഒരു വ്യക്തി ആയിരുന്നു ബഷീർ ബഷി, രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ ആയിരുന്നു താരം ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടത്, എന്നാൽ ഈ വിമർശനങ്ങൾ ഒക്കെ കാറ്റിൽ പറത്തി വളരെ…

ഒരുപാട് വിമര്ശങ്ങൾ നേരിട്ട ഒരു വ്യക്തി ആയിരുന്നു ബഷീർ ബഷി, രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ ആയിരുന്നു താരം ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടത്, എന്നാൽ ഈ വിമർശനങ്ങൾ ഒക്കെ കാറ്റിൽ പറത്തി വളരെ സന്തോഷത്തോടെ ജീവിക്കുകയാണ് താരം , പലപ്പോഴും തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി താരം എത്താറുണ്ട്, ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.

ഇപ്പോൾ തന്റെ പുതിയ തീരുമാനം ആരാധകരെ അറിയിച്ച് എത്തിയിരിക്കുകയാണ് ബഷീർ ,ഞാനും മഷൂറയെ പോലെ ഡെയ്‌ലി വ്‌ളോഗ് തുടങ്ങാന്‍ പോവുകയാണ് എന്ന് ബിഗ് ബോസ് താരം പറഞ്ഞു.തന്‌റെ എറ്റവും പുതിയ വ്‌ളോഗ് വീഡിയോയിലാണ് ബഷീര്‍ ബഷി ഇക്കാര്യം പറയുന്നത്. ‘മഷൂറയുടെ വീഡിയോസ് കണ്ട് എല്ലാവരും പറഞ്ഞു. ബഷീര്‍ക്ക ഡെയ്‌ലി വ്‌ളോഗ് നിങ്ങളും ചെയ്യെന്ന്. നിങ്ങളുടെ ബിസിനസ് കാര്യങ്ങള്, ഒരുദിവസം നിങ്ങളുടെ ലൈഫ് എങ്ങനെയാണ് പോവുന്നതെന്ന് കാണമെന്ന് പലരും പറഞ്ഞു. അപ്പോ ഡെയ്‌ലി വ്‌ളോഗ് എന്ന് പറയുമ്പോ അതിനൊരു സുഖമുണ്ടാവില്ല. ഒരു ഡെയ്‌ലി ലൈഫ് എന്ന കോണ്‍സെപ്റ്റ് കൊണ്ടുവരാമെന്ന് വിചാരിക്കുന്നു.അപ്പോ ഇനി എല്ലാദിവസവും വ്‌ളോഗുമായിട്ട് ഞാനുണ്ടാവും. ബഷീര്‍ വീഡിയോയിലൂടെ പറഞ്ഞു. ബഷീറിന്‌റെ പുതിയ വീഡിയോയില്‍ വീടിന് തൊട്ടടുത്തുളള ബിബി ഗാര്‍ഡനും കാണിക്കുന്നുണ്ട്. പല തരത്തിലുളള ചെടികളാണ് ബഷീറിന്‌റെ ബിബി ഗാര്‍ഡനിലുളളത്. ഇത് നോക്കി നടത്താന്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട് ബഷീര്‍. ബിബി ഗാര്‍ഡനിലെ ജീവനക്കാരെയും ബഷീറും മഷൂറയുമെല്ലാം തങ്ങളുടെ വീഡിയോകളിലൂടെ കാണിക്കാറുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയാണ് ബഷീർ ബഷി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഈ പരുപാടിയിൽ കൂടി തന്നെയാണ് താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർ അറിഞ്ഞത്. ആദ്യം കടുത്ത വിമർശനങ്ങൾ ആണ് ബഷീറിനെതിരെ ഉണ്ടായത്. എന്നാൽ അവയെ ഒക്കെ അവഗണിച്ചുകൊണ്ട് തന്റെ രണ്ടു ഭാര്യമാർക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും ബഷീർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ വിമർശകരും പത്തി താഴ്ത്തിയിരിക്കുകയാണ്.