ബീസ്റ്റിനൊപ്പം വ്യാജനും ഇറങ്ങി…! അഭ്യര്‍ത്ഥനയുമായി വിജയ് ആരാധകര്‍ രംഗത്ത്..!!

വ്യാജന്മാരുടെ ഇടയില്‍ ദളപതി സിനിമയ്ക്ക് പോലും രക്ഷയില്ല… ബീസ്റ്റ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്.…

വ്യാജന്മാരുടെ ഇടയില്‍ ദളപതി സിനിമയ്ക്ക് പോലും രക്ഷയില്ല… ബീസ്റ്റ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്.

beast trailer released

ഒരുപാട് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രമായ സിനിമ പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഏറെ പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്‍ര്‍നെറ്റില്‍

സുഫലമായിരിക്കുകയാണ്. തമിഴ് റോക്കേഴ്സ്, മൂവിറൂള്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഇത്തരം വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണരുതെന്ന അഭ്യര്‍ഥനയുമായി വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ 800 തിയേറ്ററുകളിലും ആഗോളതലത്തില്‍ ആറായിരത്തോളം സ്‌ക്രീനുകളിലുമായിരുന്നു സിനിമയുടെ റിലീസ് നടന്നത്.

kuwait-government-bans-beast-movie

സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള വിജയ് യുടെ നാലാമത്തെ ചിത്രമായ ‘ബീസ്റ്റില്‍ നായികയായി എത്തിയത് പൂജ ഹെഗ്‌ഡെ ആണ്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.