മകൻ വീട്ടിൽ എങ്ങനെ ആണെന്ന് ആദ്യമായി ബീന ആന്റണി വെളിപ്പെടുത്തുന്നു

നിരവധി ആരാധകർ ഉള്ള താരദമ്പതിമാർ ആണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആണ്. സീരിയലുകളിലും ടെലിവിഷൻ പാരമ്പരകളിലും എല്ലാം സജീവമാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഈ…

നിരവധി ആരാധകർ ഉള്ള താരദമ്പതിമാർ ആണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആണ്. സീരിയലുകളിലും ടെലിവിഷൻ പാരമ്പരകളിലും എല്ലാം സജീവമാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മനോജ് ആണ് തന്റെ വിശേഷങ്ങൾ എല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുള്ളത്. നിരവധി ആരാധകർ ആണ് ബീന ആന്റണിക്കും ഉള്ളത്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.

ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. ആരോമൽ എന്നാണ് മകന്റെ പേര്. മനോജ് പങ്കുവെക്കുന്ന മിക്ക വിഡിയോകളിലും മകനും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ബീന ആന്റണി തന്റെ മകൻ ആരോമലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ മകൻ ഒരു മടിയൻ ആണെന്നും അവൻ ഒരു കാര്യവും ചെയ്യാറില്ല എന്നും ചായ കുടിച്ച ഗ്ളാസ് പോലും അവൻ എടുത്ത് വെക്കാറില്ല എന്നും എല്ലാത്തിനും തന്റെ സഹായം അവനു വേണമെന്നും ബീന ആന്റണി പറയുന്നു. നാളെ പുറത്ത് പഠിക്കാനും ജോലി ചെയ്യാനും പോകുകയാണെങ്കിൽ എങ്ങനെ ആകും ആരെയും ആശ്രയിക്കാതെ ജീവിക്കേണ്ടത് എന്ന് അവനു അറിയില്ല എന്നും ബീന ആന്റണിപറയുന്നു.

മാത്രമല്ല, എപ്പോഴും ഫോണിൽ നോക്കി ഇരിക്കാൻ മാത്രമാണ് അവനു ഇഷ്ട്ടം എന്നും തനിക്ക് ഒരു പെൺകുട്ടി ഇല്ലാത്തത് ആണ്. അപ്പോൾ അവൻ വേണ്ടേ എന്നെ ഹെൽപ് ചെയ്യാൻ. സാധാരണ ആൺകുട്ടികൾക്ക് അമ്മമാരോട് ഭയങ്കര ഇഷ്ടമാണെന്ന് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തന്റെ ‘അമ്മ ഇത്ര കഷ്ടപ്പെടുന്നത് കണ്ടിട്ടും അവൻ എന്നെ ഒന്ന് ഹെൽപ്പ് പോലും ചെയ്യില്ല എന്നും ‘അമ്മ കഷ്ട്ടപ്പെടുന്ന കാര്യം അവൻ ചിന്തിക്കാറ് പോലുമില്ല എന്നുമാണ് ബീന ആന്റണി പറയുന്നത്. പെൺകുട്ടികൾ ഇല്ലാത്ത എനിക്ക് അവൻ അല്ലെ ഹെൽപ്പ് ചെയ്യേണ്ടത്, എന്നാൽ അവൻ അങ്ങനെ അല്ല എന്നും ബീന ആന്റണി പറയുന്നു.