ഭാവനയുടെ പുതിയ പരസ്യചിത്രം…! സ്വപ്‌നക്കൂട് ഓര്‍മ്മ വരുന്നെന്ന് ആരാധകര്‍!

മലയാളി സിനിമാ പ്രേമികളുടെ പ്രിയനടിയാണ് ഭാവന. താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയിലും മലയാള…

മലയാളി സിനിമാ പ്രേമികളുടെ പ്രിയനടിയാണ് ഭാവന. താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. സോഷ്യല്‍ മീഡിയയിലും മലയാള സിനിമാ രംഗത്തും വീണ്ടും സജീവമായ താരം ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തില്‍ അഭിനയിച്ച് എത്തിയിരിക്കുകയാണ്.

ഈ പരസ്യ ചിത്രത്തിന്റെ വീഡിയോ ആണ് ഭാവന തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന ഭാവനയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍, എന്ത് സുന്ദരിയായിരിക്കുന്നു എന്ന് കുറിയ്ക്കുന്നതിനോടൊപ്പം ഈ വീഡിയോ കണ്ടപ്പോള്‍

സ്വപ്‌നക്കൂടില്‍ അഭിനയിച്ച ഭാവനയുടെ പഴയ കാലം ഓര്‍മ്മവരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയില്‍ താരം പൂന്തോട്ടം പരിപാലിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

ഇത് കണ്ടാണ് ആരാധകര്‍ ഇങ്ങനെ കമന്റുകള്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് അടിയില്‍ കമന്റുമായി ഭാവനയുടെ സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. സുന്ദരീ.. എന്ന വിളിച്ചാണ് ആര്യ ബഡായി കമന്റ് ചെയ്തിരിക്കുന്നത്… നിന്നെ തന്നെ നോക്കി നില്‍ക്കുന്നു എന്നാണ് ഷഫ്‌ന കുറിച്ചിരിക്കുന്നത്… പ്രിയപ്പെട്ട ഭാവന കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകരും കുറിയ്ക്കുന്നു..

അതേസമയം, ഒരുപാട് പേര്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. നിലവില്‍ ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ ഭാവന എത്തിയതിന്റെ വീഡിയോയും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.