രണ്ട് വാച്ച് കെട്ടുന്ന ബച്ചന്‍, കുളിക്കാത്ത ആമിര്‍ ഖാന്‍… ബോളിവുഡ് താരങ്ങളുടെ വിചിത്ര വിശ്വാസങ്ങള്‍ക്കു പിന്നില്‍ …

സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ ഇരിക്കപ്പൊറുതി ഇല്ലാത്തവരില്‍ ഒരു വിഭാഗമാണ് സിനിമാതാരങ്ങള്‍. അത് മറ്റൊന്നുുകൊണ്ടമല്ല, താരങ്ങള്‍ ഇരുന്നാലു നടന്നാലും അതെല്ലാം വാര്‍ത്തയാണ് എന്നതു തന്നെ. ആരാധകരും മാധ്യമങ്ങളും താരങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ മലയാളത്തില്‍ ഏറ്റവും…

സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ ഇരിക്കപ്പൊറുതി ഇല്ലാത്തവരില്‍ ഒരു വിഭാഗമാണ് സിനിമാതാരങ്ങള്‍. അത് മറ്റൊന്നുുകൊണ്ടമല്ല, താരങ്ങള്‍ ഇരുന്നാലു നടന്നാലും അതെല്ലാം വാര്‍ത്തയാണ് എന്നതു തന്നെ.

ആരാധകരും മാധ്യമങ്ങളും താരങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ താരപിന്തുണ ഉള്ളത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ്. ഇരുവരുടെയും ആരാധകര്‍ക്ക് താരങ്ങളുടെ ഇഷ്ടങ്ങളും അറിയാം.

അതില്‍ ലാലേട്ടന് പഴയ വസ്തുക്കളോടും ഒപ്പ വാച്ചുകളോടും ആണ് ഭ്രമം. മമ്മൂട്ടിയാകട്ടെ പുത്തന്‍ ഗാജെറ്റുകള്‍ ഇറങ്ങുമ്പോള്‍ തന്നെ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതുപോലെ സണ്‍ ഗ്ലാസുകളുടെ വലിയ ശേഖരവും മമ്മൂട്ടിക്ക് ഉണ്ട്.

യൂത്തന്മാരുടെ ഹരമായ പൃഥ്വിരാജിനും ദുല്‍ഖര്‍ സല്‍മാനും വാഹനങ്ങളോടാണ് കമ്പം. ഉണ്ണി മുകുന്ദന്‍ ടോയിസുകള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ ആണ്. മലയാള താരങ്ങളുടെ ഇഷ്ടങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ചില ബോളിവുഡ് താരങ്ങളുടെ ഇഷ്ടങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന ഇഷ്ടങ്ങളാണ് ഇവരില്‍ പലരുടേതും.

ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സല്‍മാന്‍ ഖാന്റെ ഇഷ്ടം അറിഞ്ഞാല്‍ ചിലപ്പോള്‍ നെറ്റി ചുളിച്ചേക്കാം. വമ്പന്‍ വിജയങ്ങള്‍ നേടിയിട്ടുള്ള സല്‍മാന്‍ ലോകത്തെവിടെ പോയാലും സോപ്പുകള്‍ ശേഖരിച്ചു വെക്കുന്ന ശീലക്കാരനാണ്. വെറും സോപ്പെന്നൊക്കെ പറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ, പഴങ്ങളും പച്ചക്കറികളും വെച്ചുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പുകള്‍ വരെ സല്‍മാന്റെ ശേഖരത്തില്‍ ഉണ്ടത്രേ.

ഇനി ഷാരൂഖ് ഖാന്‍… ഭക്ഷണം കഴിക്കുമ്പോള്‍ ആരെങ്കിലും തന്റെ ഫോട്ടോ എടുത്താല്‍ പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷാരൂഖ് ഖാന്‍. അതുപോലെ തന്നെ ഐസ് ക്രീം ഒട്ടും ഇഷ്ടമല്ലതാനും. ഇനി അദ്ദേഹത്തിന്റെ ഇഷ്ടത്തിലേയ്ക്ക്.

വീട്ടിലെ ഒരു നില തന്നെ താരം തന്റെ ഏറ്റവും ഇഷ്ടമുള്ള കാര്യത്തിനായി മാറ്റി വെച്ചിരിക്കുകയാണ്. എന്താണെന്നോ…? വീഡിയോ ഗെയിം ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് ഷാരൂഖ്. കളിക്കാനായി സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ ബോളിവുഡ് അടക്കി ഭരിച്ച താരം ആണ് അമിതാഭ് ബച്ചന്‍. രണ്ട് കൈകള്‍ കൊണ്ടും എഴുതാന്‍ കഴിവ് ഉള്ള അമിതാഭ് ബച്ചന്‍ എപ്പോഴും ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കും.
ഇന്ത്യക്ക് പുറത്തേക്ക് പോയാല്‍ കൈകളില്‍ രണ്ട് വാച്ചുകള്‍ കെട്ടുന്ന ശീലവും അമിതാഭ് ബച്ചനുണ്ട്. ഇന്ത്യന്‍ സമയവും വിദേശ സമയവും ഒരുപോലെ അറിയാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്.

ബാത്തുറൂമില്‍ പോകുമ്പോള്‍ പപ്പായ കഴിക്കുക. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറത്താണ് ഈ ശീലം അല്ലേ…? ബോളിവുഡ് താരം ജിതേന്ദ്രക്കാണ് ഈ വിചിത്ര ശീലമുള്ളത്.

മലയാളിയെങ്കിലും ബോളിവുഡിന്റെ താരറാണിയായ നടി വിദ്യ ബാലന് സാരികളോട് വല്ലാത്ത ഇഷ്ടമാണ് ഉള്ളത്. ഇതിനോടകം, 800 അധികം സാരികള്‍ ആണ് വിദ്യ സ്വന്തമാക്കി വെച്ചിരിക്കുന്നത്.

ഇനി ഞെട്ടിക്കുന്ന ഒരു ഇഷ്ടമില്ലാഴികയാണ് പറയുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍ കുളിക്കാന്‍ ഇഷ്ടം ഇല്ലാത്ത ആള്‍ കൂടിയാണ് അദ്ദേഹം.
ആമിര്‍ ഖാന്‍ കുളിക്കാന്‍ തീരെ ഇഷ്ടം കാണിക്കാത്ത ആള്‍ ആണെന്ന് മറ്റാരുമല്ല, മുന്‍ ഭാര്യ തന്നെയാണ് വെളിപ്പെടുത്തിയത്.