ചന്ദ്ര ഇനി ടോഷിന് സ്വന്തം, നടി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

മിനിസ്‌ക്രീന്‍ താരങ്ങളായ ചന്ദ്രലക്ഷ്മണും ടോ്ഷ് ക്രിസ്റ്റിയും വിവാഹിതരായി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരുടേയും വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്റര്‍കാസ്റ്റ് മാര്യേജ്…

മിനിസ്‌ക്രീന്‍ താരങ്ങളായ ചന്ദ്രലക്ഷ്മണും ടോ്ഷ് ക്രിസ്റ്റിയും വിവാഹിതരായി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരുടേയും വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെങ്കിലും കുടുംബക്കാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേയും. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്.


വളരെ പരമ്പരാഗതമായ രീതിയിലുള്ള മേക്കപ്പിലാണ് ചന്ദ്ര എത്തിയത്. പിസ്താ ഷെയ്ഡില്‍ കസവ് നൂല്‍വര്‍ക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡര്‍ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. ടെമ്പിള്‍ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടണിഞ്ഞ് തനി നാടന്‍ കല്യാണച്ചെക്കനായാണ് എത്തിയത്.
ഇരുവരുടേയും പ്രണയകഥ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആദ്യമായി ചന്ദ്ര നല്‍കിയ ഗിഫ്റ്റ് കൊറോണ ആയിരുന്നുവെന്ന് ടോഷ് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി ടോഷ് വ്യക്തമാക്കിയിരുന്നു.