ഇനിയും ഇത് തുടരാൻ പറ്റില്ല, അവസ്ഥ അങ്ങനെയാണ്, വേദനയോടെ മഞ്ജു വാരിയർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ, ചതുർമുഖം ആണ് മഞ്ജുവിന്റെ  അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം,സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നറിഞ്ഞപ്പോഴേ…

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ, ചതുർമുഖം ആണ് മഞ്ജുവിന്റെ  അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം,സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും ടീസറും ട്രെയിലറുമെല്ലാം പുറത്തുവന്നതോടെ ആകാംക്ഷ ഇരട്ടിക്കുകയായിരുന്നു.

വ്യത്യസ്തതയുള്ള സിനിമകളാണ് മഞ്ജു വാര്യര്‍ സ്വീകരിക്കാറുള്ളത്. കഥാപാത്രത്തിന്റെ വ്യത്യസ്തതയെക്കുറിച്ച് താരം മാത്രമല്ല ആരാധകരും വാചാലരാവാറുണ്ട്. രഞ്ജിത്ത് ശങ്കറും സലില്‍ വിയും ചേര്‍ന്നൊരുക്കുന്ന ചതുര്‍മുഖത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. മഞ്ജു വാര്യരും സണ്ണി വെയ്‌നും മാത്രമല്ല അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തീയറ്ററിൽ വളരെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്, എന്നാൽ ഇപ്പോൾ വളരെ ദുഖകരമായ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു,  ഈ അവസ്ഥയിൽ ഇനിയും ഇതുപോലെ തുടരാൻ സാധിക്കില്ല എന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത് എന്ന് മഞ്ജു പറയുന്നു. വളരെ വിഷമത്തോടെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത് എന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്ത് എത്തുന്നത്. മഞ്ജു സ്വീകരിച്ചിരിക്കുന്നത് ഉചിതമായ നടപടിയാണ് എന്നും ഇവർ അഭിപ്രായപ്പെടുന്നു.ചതുർമുഖം എന്ന സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം സിനിമയുടെ നിർമാതാക്കൾ എടുത്തിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ആണ് പ്രഥമപരിഗണന എന്നും അതുകൊണ്ടുതന്നെ എല്ലാവരും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും താരം കൂട്ടിച്ചേർത്തു. ചതുർമുഖം എന്ന സിനിമ റിലീസ് ചെയ്ത ദിവസം മുതൽ വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും കിട്ടുന്നത് എന്നും പ്രേക്ഷകർ ഇതുവരെ നൽകിയ എല്ലാ പിന്തുണയും നന്ദിയുണ്ട് എന്നും താരം കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് മഞ്ജുവിന്റെ ഈ വീഡിയോക്ക് പ്രതികരണവുമായി എത്തുന്നത്, രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വളരെ നല്ലൊരു തീരുമാനമാണ് എടുത്തത് എന്നാണ് ആരാധകർ പറയുന്നത്