ആ പാഠം ഞാൻ റിമിയിൽ നിന്നുമാണ് പഠിച്ചത്! ആദ്യമൊക്കെ പേടിയായിരുന്നു, ചിത്ര 

മലയാള സിനിമയുടെ വാനമ്പാടി എന്ന് പറയാവുന്ന ഒരു ഗായിക ആണ് ചിത്ര, ഇപ്പോൾ ഗായിക റിമിയെ കുറിച്ച്  ചിത്ര പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. പുതിയ ഗായകരിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്,…

മലയാള സിനിമയുടെ വാനമ്പാടി എന്ന് പറയാവുന്ന ഒരു ഗായിക ആണ് ചിത്ര, ഇപ്പോൾ ഗായിക റിമിയെ കുറിച്ച്  ചിത്ര പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. പുതിയ ഗായകരിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്, അങ്ങനെ ഒരാൾ ആണ് ഗായിക റിമി, റിമിയുടെ സ്റ്റേജ് ഷോ കാണുമ്പോൾ ഞാൻ അതിശയപ്പെടാറുണ്ട്. സത്യത്തിൽ റിമി ആളുകളെ കയ്യിലെടുക്കുന്നത് കാണുമ്പൊൾ ഞാൻ അതിശയിച്ചിട്ടുണ്ട് ചിത്ര പറയുന്നു.

റിമിയുടെ സംസാരം കേൾക്കുമ്പോൾ താൻ ചിന്തിച്ചിട്ടുണ്ട്, ഇങ്ങനെയൊക്ക സംസാരിക്കാൻ പറ്റുമോ, അവർ മറ്റെന്തെങ്കിലും ചിന്തിക്കില്ലേ എന്ന്, ആദ്യമൊക്ക റിമിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ട്. പക്ഷെ വേദിയിൽ എന്തെങ്കിലും ഒക്കെ പറയണം അല്ലാതെ പാട്ടു മാത്രം പാടിയാൽ ആൾക്കാർക്ക് ഇഷ്ടമാകില്ല ആ ഒരു പാഠം ഞാൻ റിമിയിൽ നിന്നുമാണ് പഠിച്ചത് ചിത്ര പറയുന്നു.

പുതിയ കുട്ടികളിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്, പഴയതിൽ നിന്നും ഒരുപാടു വത്യാസം ഉണ്ട് എന്റെ ശബ്ധത്തിനു, മുൻപത്തെ റേഞ്ചിൽ എനിക്ക് പാടാൻ ഇപ്പോൾ സാധിക്കുന്നില്ല, സംഗീതമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല, ഞാനാപാടതിരുന്ന  ഒരു സമയം ആയിരുന്നു എന്റെ അടുത്ത് ദാസേട്ടൻ പോലും പറഞ്ഞു മോളെ നിനക്ക് സംഗീതമാണ് എല്ലാം, ദുഃഖങ്ങൾ മറക്കാൻ സംഗീതമാണ് മരുന്ന് ചിത്ര പറയുന്നു.