മാന്യമായിട്ട് മറുപടി പറയാൻ അറിയില്ലെങ്കിൽ ഈ പ്രഹസനം എന്തിനു വേണ്ടിയാണ്, മേഘ്‌നക്കെതിരെ വിമർശകർ

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍…

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം. മേഘ്‌നയുടെ വിവാഹ മോചന വാർത്ത കേട്ടപ്പോൾ വലിയ ഞെട്ടലാണ് ആരാധകരിൽ ഉടക്കിയത്. ഇപ്പോൾ വിവാഹ മോചനം നടത്തുവാനുള്ള കാരണം വെളിപ്പെടുത്തി ഡിംപിൾ രംഗത്ത് എത്തിയിരിക്കുകയാണ്,

ഡിംപിളിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം ചെയ്‌തത്‌, ഇരുവരുടെയും സൗഹൃദം ആയിരുന്നു മേഘ്‌നയെ തന്റെ സഹോദരനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ തയ്യാറായത് എന്ന് ഡിംപിൾ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞാൽ മേഘ്‌ന അഭിനയിക്കില്ല എന്ന് വ്യകത്മാക്കിയിരുന്നു, ചന്ദനമഴ സീരിയൽ താരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒരു തമിഴ് സീരിയലിൽ താരം അതിനയിച്ചിരുന്നു, ഇതാവാം വിവാഹ ബന്ധം മോചിപ്പിച്ചത് എന്ന് വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ മേഘ്‌നയുടെ ഭർത്താവ് ഡോൺ വിവാഹിതനായി,  കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ്  ടോണിന്റെ ഭാര്യ, ഇരുവർക്കും ഇപ്പോൾ ഒരു മകൻ കൂടിയുണ്ട്,

ഇപ്പോൾ കഴിഞ്ഞ ദിവസം ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് താരത്തിനെതിരെ വിമർശനം ഉണ്ടാക്കിയിരിക്കുന്നത്, നടി ഡിംപിളിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ആരാധകർ മേഘ്‌നയോട് ചോദിച്ചത്, ഡിംപിളിനെ വെറുക്കുന്നുണ്ടോയെന്നായിരുന്നു മേഘ്നയോടുള്ള ചോദ്യം. ‘എന്തിന് വെറുക്കുന്നു, നല്ല ഇഷ്ടമാണ്, ചില സമയത്ത് കുശുമ്പ് തോന്നും. കവിളിലെ രണ്ട് സൈഡിലും ഡിംപിളുള്ളത് ആണ് ഇഷ്ടം’, എന്ന പരസ്പര വിരുദ്ധമായ മറുപടിയാണ് മേഘ്‌ന പറഞ്ഞത്. ഇതാണ് പ്രേക്ഷകര്‍ക്ക് നിരാശ നല്‍കിയത്.ഡിംപിളിനെ ഇഷ്ടം അല്ലെങ്കില്‍ അത്, ഇഷ്ടമാണെങ്കില്‍ അത് പറഞ്ഞു കൂടെ അതിന് മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പ്രഹസനം, എന്ന് തുടങ്ങി നീരസം മറച്ചു വയ്ക്കാതെ നിരവധി  കമെന്റുകൾ ആണ് മേഘ്‌നയുടെ ഈ വീഡിയോക്ക് താഴെ വരുന്നത്.