ക്ഷേത്രപരിസരത്ത് വച്ച്‌ ചുംബിക്കുന്ന രംഗങ്ങൾ, തബുവിന്റെ പുതിയ ചിത്രം എ സ്യൂട്ടബിള്‍ ബോയിയിലിനെതിരെ പ്രതിഷേധം

പ്രശസ്ത നോവലിസ്റ്റ് വിക്രം സേത്തിന്റെ പ്രശസ്തമായ നോവൽ ‘എ സ്യൂട്ടബിള്‍ ബോയ്’. നോവലിനെ ആസ്പദമാക്കി മീരാനായര്‍ അതേ പേരില്‍ സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടുകയാണ്. ഇതുവരെ ആറ് എപ്പിസോഡാണ് സ്ട്രീം…

പ്രശസ്ത നോവലിസ്റ്റ് വിക്രം സേത്തിന്റെ പ്രശസ്തമായ നോവൽ ‘എ സ്യൂട്ടബിള്‍ ബോയ്’. നോവലിനെ ആസ്പദമാക്കി മീരാനായര്‍ അതേ പേരില്‍ സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടുകയാണ്. ഇതുവരെ ആറ് എപ്പിസോഡാണ് സ്ട്രീം ചെയ്തത്  എന്നാല്‍ തബുവിന്റെ പുതിയ ചിത്രം എ സ്യൂട്ടബിള്‍ ബോയിയില്‍ ഹിന്ദുക്കളെ അധിക്ഷേപിച്ച്‌ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ക്ഷേത്രപരിസരത്ത് വച്ച്‌ ചുംബിക്കുന്ന ‍‍രം​ഗങ്ങളും നിരവധി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തിൽ കൂടി ഹിന്ദു വിശ്വാസികളെ വ്രണപ്പെടുത്തി എന്നാണ് ഇവർ പറയുന്നത്, ചിത്രത്തിൽ ക്ഷേത്ര പരിസരത്തു വെച്ച് ചുംബിക്കുന്ന സീനുകൾ ഉണ്ടെന്ന് ഇവർ അഭിപ്രായപ്പെടുന്നു ഇത്

ചൂണ്ടിക്കാട്ടിയാണ് നെറ്റ്ഫ്ളിക്സിനെതിരെ ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം നടത്തുകയാണ്. ഈ സീരീസ്, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തു ന്നുവെന്നും ലൗ ജിഹാദിനെ അനൂകൂലിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ‘എ സ്യൂട്ടബിള്‍ ബോയിക്ക്’ എതിരെ ഇവര്‍ ഉന്നയിക്കുന്ന ആരോപണം .

നമിത് ദാസ്, രസിക ദുഗല്‍, വിവാന്‍ ഷാ, ഡാനേഷ് രസ്വി, രണ്‍ദീപ് ഹൂഡ, വിജയ് വര്‍മ്മ, വിജയ് റാസ്, ആമിര്‍ ബഷീര്‍ എന്നിവരാണ് സീരീസിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്യൂട്ടബിള്‍ ബോയിയുടെ രചയിതാവും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനുമായ വിക്രം സേത്തിനെ രാജ്യം പദ്മ ശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.