‘ഇന്ത്യയില്‍ ആമ്പിള്ളേര്‍ ഇല്ലായിരുന്നത് കൊണ്ടല്ലേ, ശത്രുവിനെ തെരഞ്ഞെടുത്തത്’!!! സാനിയയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കും വേര്‍പിരിയുന്നെന്ന വാര്‍ത്തയാണ് സോഷ്യലിടത്ത് നിറയുന്നത്. കഴിഞ്ഞദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നിരിക്കുകയാണ്.…

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കും വേര്‍പിരിയുന്നെന്ന വാര്‍ത്തയാണ് സോഷ്യലിടത്ത് നിറയുന്നത്. കഴിഞ്ഞദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നിരിക്കുകയാണ്.

വേര്‍പിരിയല്‍ വാര്‍ത്താ ലിങ്കുകളുടെ കമന്റ് ബോക്സുകളും ട്വിറ്റര്‍ ഫീഡുകളിലുമാണ് അധിക്ഷേപ കമന്റുകള്‍ നിറയുന്നത്. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളാണ് സാനിയയ്ക്ക് നേരെ വിദ്വേഷ പ്രചരണം നടത്തുന്നത്.

‘ഇന്ത്യയില്‍ ആമ്പിള്ളേര്‍ ഇല്ലായിരുന്നല്ലോ. ഇന്ത്യയെ പറ്റാത്തത് കാരണമാണ് ശത്രു രാജ്യത്തെ ശത്രുവിനെ തെരഞ്ഞെടുത്തത്. ഇവള്‍ക്ക് ഇത് തന്നെ കിട്ടണം, പാകിസ്ഥാനിയെ തേടി പോയ അവളുടെ കാര്യം നമ്മള്‍ എന്തിന് ചര്‍ച്ച ചെയ്യണം? അത് പാകിസ്ഥാനികള്‍ക്ക് വിടൂ…എന്നൊക്കെയാണ് വിമര്‍ശനം നിറയുന്നത്.


മാത്രമല്ല, സാനിയ പകല്‍ ഇന്ത്യക്കും രാത്രിയില്‍ പാകിസ്ഥാനും വേണ്ടി കളിക്കുന്ന താരമാണ്, ഇവളെപ്പോലെ കുറെ എണ്ണം ഉണ്ട്. ചോറ് ഇന്ത്യയിലും കൂറ് പാകിസ്ഥാനിലും, തുടങ്ങിയതൊക്കെയാണ് വിദ്വേഷ പ്രചാരകര്‍ പറയുന്നത്.

അതേസമയം, സാനിയയെ പിന്തുണച്ചും വിമര്‍ശകര്‍ക്കെതിരെയും കമന്റുകളുണ്ട്. വ്യക്തിഗത കാര്യങ്ങളിലെങ്കിലും മനുഷ്യരെ വെറതെ വിട്ടൂടെ എന്നാണ് സാനിയയെ പിന്തുണയ്ക്കുന്നവര്‍ കുറിക്കുന്നത്.


അതേസമയം, വിവാഹമോചനത്തെ സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാലികിന്റെയും സാനിയയുടെയും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ഇരുവരുടെയും അടുത്ത സുഹൃത്ത് അറിയിക്കുന്നത്.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കും വിവാഹിതരായത്. 2018ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും ഉണ്ട്. മകനൊപ്പം ദുബായിലാണ് സാനിയ മിര്‍സ നിലവില്‍ താമസം.