ആ കട്ടിലിലേക്ക് ഞങ്ങൾ അവനെ എടുത്ത് കിടത്തിയപ്പോൾ ഒട്ടും ഭാരം ഇല്ലായിരുന്നു അവന്

ക്യാൻസറിനെ അതിജീവിച്ച നന്ദു മരണപ്പെട്ടിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ, എല്ലാവരുടെയും ഉള്ളിൽ ഒരു നോവായി കിടക്കുകയാണ് നന്ദു, ഇപ്പോഴും ചിരിച്ച് കൊണ്ട് നിൽക്കുന്ന നന്ദുവിന്റെ ആ മുഖം എല്ലാവരിലും വേദനയായി കിടക്കുകയാണ്, ഇപ്പോൾ നന്ദുവിന്റെ…

ക്യാൻസറിനെ അതിജീവിച്ച നന്ദു മരണപ്പെട്ടിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ, എല്ലാവരുടെയും ഉള്ളിൽ ഒരു നോവായി കിടക്കുകയാണ് നന്ദു, ഇപ്പോഴും ചിരിച്ച് കൊണ്ട് നിൽക്കുന്ന നന്ദുവിന്റെ ആ മുഖം എല്ലാവരിലും വേദനയായി കിടക്കുകയാണ്, ഇപ്പോൾ നന്ദുവിന്റെ സുഹൃത്ത് ധനേഷ് പങ്കുവെച്ച ഒരു പോസ്റ്റാണ് എല്ലാവരിലും ശ്രദ്ധ നേടുന്നത്.

വെളുപ്പിനെ വന്നൊരു ഫോൺകോൾ അവന്റെ മരണവാർത്തയായിരുന്നുകേട്ടതും നിന്നനിൽപ്പിൽ ആകെ തളർന്നപോലെ ഈശ്വരാ കേട്ടത് സത്യമാവല്ലേ എന്നായിരുന്നു മനസ്സിൽ… നെഞ്ചിൽ ആളികത്തിപടർന്നുകയറിയ തീ കെടുത്താനെന്നോണം കണ്ണ് നിറഞ്ഞുതുളുമ്പിയതുപോലും അറിഞ്ഞില്ല…അവസാനമായി അവനെയൊന്ന് ഒരുനോക്ക് കാണാൻപോലും പറ്റാത്ത സാഹചര്യമായല്ലോ ദൈവമേയെന്നോർത്തു വിതുമ്പാനെ ആ വെളുപ്പിന് പറ്റിയുള്ളൂ വീണ്ടും വന്നു ഹോസ്പിറ്റലിൽനിന്നും അവന്റെ ജീവനായ Justin PA യുടെ ഫോൺകോൾ,,അവനെ കോഴിക്കോട്തന്നെ ദഹിപ്പിക്കാനാണ് തീരുമാനമെന്നും അതിനുവേണ്ട കാര്യങ്ങൾ ചെയ്യാമോ ധനേഷേട്ടാ എന്നുമായിരുന്നു ആ ഫോൺകോൾ.

നാളെ നമ്മളെല്ലാരും അങ്ങോട്ട് പോവേണ്ടവരാണെങ്കിലും ചുടലക്കാടുമായി നമ്മളിൽ മിക്കവരും ഒരു ബന്ധവും പുലർത്താത്തവരാണ്അ തുകൊണ്ടുതന്നെ ആരെ വിളിക്കണമെന്നായിരുന്നു ആദ്യ ചിന്ത ആരൊക്കെയോ ആ ധൃതിയിൽ ഫോണിൽ വിളിച്ചു അന്വേഷിച്ചു കാര്യങ്ങൾ വേഗത്തിൽ അനുകൂലമായിവന്നു കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്മാശാനമായിരുന്നു എല്ലാത്തിനും സാക്ഷ്യംവഹിക്കാൻ പോവുന്നത് അതിനിടയിൽ ചടങ്ങുകൾക്കുള്ള സമയം നിശ്ചയിച്ചു പത്തിനും പതിനൊന്നിനും ഇടക്ക്…ഒട്ടും നേരം കളയാതെ സ്മശാനത്തിൽ അവനുവേണ്ട എല്ലാഒരുക്കങ്ങളും വേഗത്തിൽതന്നെ ശരിയാക്കി,പിന്നീട് കാത്തിരിപ്പായിരുന്നു, ആംബുലൻസിന്റെ വരവുംകാത്ത്ഒരേ നിൽപ്കാ ത്തിരിപ്പിനൊടുവിൽ ദൂരെ മങ്ങിയ കാഴ്ച്ചയിൽ അവനെയുമേറി ആംബുലൻസ് അടുത്തടുത്തേക്ക് വരുന്നു .

അവനുവേണ്ടി ആ മതിൽകെട്ടുകളുടെ കോട്ടവാതിലുകൾ മലർക്കേ തുറന്നിരുന്നു അവനുവേണ്ടി ആ മതിൽകെട്ടുകളുടെ കോട്ടവാതിലുകൾ മലർക്കേ തുറന്നിരുന്നു കാലം തെറ്റി കുത്തിയൊലിച്ചിരുന്ന പേമാരിപോലും അവനുവേണ്ടി ആ സമയം നിശ്ചലമായിരുന്നു എന്നതാണ് ഏറ്റവും അത്ഭുതം .ആംബുലൻസിന്റെ വാതിലുകൾ തുറന്നു തൂവെള്ള തുണിയിൽപൊതിഞ്ഞ അവന്റെ ചേതനയറ്റശരീരം പുറത്തേക്കെടുക്കുമ്പോൾ നിസ്സഹായനായ അവസ്ഥയായിരുന്നുഞാൻ അനുഭവിച്ചത് അവന്റെ മുന്നിൽ കരയുന്നത് അവനിഷ്ടമല്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടും അവൻപകർന്നുതന്ന മനോധൈര്യമുള്ളതുകൊണ്ടും എവിടെയോ മനസ്സൊന്നു പതറിപോയെങ്കിലും കരയാതെ പിടിച്ചുനിൽക്കാൻ പറ്റി ജീവനോളം സ്നേഹിച്ചവന്റെ തിരിച്ചുവരവ് ആഗ്രഹിച്ച എന്റെമുന്നിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ ഈശ്വരൻ അവനെ കൊണ്ടിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ….

എങ്കിലും യാഥാർത്യം മനസ്സിലാക്കി അവനെയുമെടുത്തു അവസാനകുളിയുടെ കട്ടിലിൽ കിടത്തി….ഒട്ടും ഭാരമില്ലായിരുന്നു അവന്പ തുക്കെ വെള്ളത്തുണിയുടെ മറ കീറിമുറിച്ചുകൊണ്ട് അവനെ വീണ്ടും ഈ ലോകത്തെ കാണിച്ചു. പതിവുപോലെതന്നെ അപ്പോഴും പൊടിമീശകാരന്റെ മുഖത്തെ ആ പുഞ്ചിരിയും ലാളിത്യവും മാഞ്ഞിരുന്നില്ല…കുളിയെല്ലാം കഴിഞ്ഞു പുത്തനുടുപ്പണിഞ്ഞു നെറ്റിയിൽ ചന്ദനം തൊട്ട് ഇപ്പൊ എന്നെകാണാൻ എങ്ങനെയുണ്ടെന്നുള്ള മട്ടിലായിരുന്നു അവൻ…തൊട്ടടുത്ത് അവനുറങ്ങുവാൻ വേണ്ടി പ്ലാവിൻതടിയിൽ രാമച്ചംകൊണ്ട് മെത്തവിരിച്ചുകൊണ്ടിരിക്കുന്നത് വാക്കിൽ ഒതുങ്ങാത്ത വേദനയായിരുന്നു. നീലപട്ടുപുതച്ചു അവനെ അതിൽ കിടത്തുമ്പോഴും ചിരിച്ചമുഖത്തോടുകൂടി ജ്വലിച്ചുതന്നെയായിരുന്നു മുഖഭാവം.

അവന് പ്രിയപ്പെട്ട Saraswathy Manoj ചേച്ചിയുടെ പുഷ്പാർച്ചനയുടെ അലങ്കാരവും നെഞ്ചിൽ ചേർത്തുവച്ചുകൊണ്ട് അന്ത്യകർമങ്ങൾ ഏറ്റുവാങ്ങി ധീരനായി കിടന്നു, പതിയെ ഉണങ്ങിയ മരത്തടികൾ ചേർത്തു ചുറ്റിലും കൊട്ടാരംതീർത്തു അതിനുള്ളിൽ ചങ്കുറപ്പുള്ള യോദ്ധാവിനെപോലെ ഭയപ്പാടില്ലാതെ യാത്രപറഞ്ഞുകൊണ്ട് മുഖം മറച്ചു. സുഗന്ധമുള്ള ചന്ദനത്തിരികൾ പുകഞ്ഞുതുടങ്ങി. അവൻ പറയുന്നവാക്ക് അനുസരിച്ചെന്നോണം പുകഞ്ഞുനിന്നത് നിമിഷനേരങ്ങൾക്കൊണ്ട് ജ്വലിച്ചുതുടങ്ങി.

ഞങ്ങൾ വെറും എട്ടുപേരാണ് അവിടുണ്ടായിരുന്നതെങ്കിലും അവനറിയാം ഈ ലോകം മുഴുവനും അവന്റെകൂടെത്തന്നെയുണ്ടെന്ന്..ഇനിയവന് വിശ്രമമാണ് വേണ്ടത്. ഉറങ്ങട്ടെ ഈ കോഴിക്കോടിന്റെ മണ്ണിൽനിങ്ങള് വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് തിരഞ്ഞുവരും പറഞ്ഞേക്കാം. ഓർമ്മയിരിക്കട്ടെ’അതെ അവൻ പറഞ്ഞപോലെതന്നെ വാക്ക് പാലിച്ചു. ഇങ്ങോട്ട് തിരഞ്ഞുവന്നു അങ്ങനെയായിരുന്നു ആ നിമിഷങ്ങൾ കടന്നുപോയതും. പ്രാർതനയോടെ നിത്യശാന്തി നേർന്നുകൊണ്ട് ഈ സമൂഹം നിന്നെ എന്നും ഓർക്കും