അടി കിട്ടിയ ധനുഷ് അവിടെ നിന്ന് കരഞ്ഞു പോയി

പ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായകന്മാരിൽ ഒരാളാണ് ധനുഷ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. തമിഴ് സിനിമയിൽ മുൻ നിര നായകന്മാരുടെ ഇടയിൽ തന്നെയാണ് ധനുഷിന്റെ സ്ഥാനം. മലയാളികൾക്ക് ഇടയിലും താരത്തിന് വലിയ…

പ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായകന്മാരിൽ ഒരാളാണ് ധനുഷ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. തമിഴ് സിനിമയിൽ മുൻ നിര നായകന്മാരുടെ ഇടയിൽ തന്നെയാണ് ധനുഷിന്റെ സ്ഥാനം. മലയാളികൾക്ക് ഇടയിലും താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ മലയാള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടൻ എന്നതിനേക്കാൾ ഉപരി മികച്ച ഒരു ഗായകൻ കൂടിയാണ് താരം. താരം ആലപിച്ച ഗാനങ്ങൾ വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഒരു നിർമ്മാതാവ് കൂടിയായ താരം ഇന്ന് തമിഴ് സിനിമയിൽ ഒഴുവാക്കാൻ പറ്റാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്.

Dhanush.
Dhanush.

ഇപ്പോഴിതാ ധനുഷ് തന്റെ സിനിമ ജീവിതം തുടങ്ങുന്ന സമയത്ത് താരത്തിന് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചാണ് ഇന്ന് വീണ്ടും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. തുള്ളുവതോ ഇളൈമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാ ലോകത്ത് അരങ്ങേറ്റം നടത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവ രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. രാഘവൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രം വലിയ രീതിയിൽ തന്നെ  വിജയം നേടുകയും ചെയ്തു. ആദ്യ ചിത്രം വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ രാഘവൻ തന്റെ രണ്ടാമത്തെ ചിത്രം കാതൽ കണ്ടേൻ പ്രഭുദേവയെ വെച്ച് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ രാഘവനിൽ അന്ന് പ്രഭുദേവയ്ക്ക് വിശ്വാസം ഇല്ലാതിരുന്നതിനാൽ പ്രഭുദേവ ചിത്രത്തിൽ അഭിനയിച്ചില്ല.

Dhanush.2
Dhanush.2

ഇതോടെ ഈ  ചിത്രവും സഹോദരൻ ധനുഷിനെ നായകനാക്കി എടുക്കുകയായിരുന്നു. ധനുഷ് മികച്ച രീതിയിൽ തന്നെ കഥാപാത്രം മനോഹരമായി അഭിനയിച്ചു. എന്നാൽ ചില രംഗങ്ങളിൽ സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ മനോഹരമാക്കാൻ ധനുഷിന് കഴിഞ്ഞില്ല. ഇങ്ങനെ ഒരു രംഗത്തിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ  ആ രംഗം സംവിധായകൻ ഉദ്ദേശിച്ചത് പോലെ ധനുഷ് ചെയ്യാതെ വന്നതോടെ സംവിധായകന് ദേക്ഷ്യം വരുകയും ധനുഷിനെ ആഞ്ഞടിക്കുകയും ആയിരുന്നു. അടി കിട്ടിയ ധനുഷ് എല്ലാവരുടെയും മുന്നിൽ കരയുകയും ചെയ്തു. എന്നാൽ കാമറമാൻ പറഞ്ഞതിനെ തുടർന്ന് സംവിധായകൻ ധനുഷിനെ ആശ്വസിപ്പിക്കുകയും വീണ്ടും പറഞ്ഞു കൊടുത്ത് ആ രംഗം ചെയ്യിപ്പിക്കുകയും ആയിരുന്നു.