തനിക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു അത്

നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് ദിലീപ്. അത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ചാന്തുപൊട്ട്. ദിലീപ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വന്ന ഈ ചിത്രം വലിയ…

നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് ദിലീപ്. അത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ചാന്തുപൊട്ട്. ദിലീപ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വന്ന ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. 2005 ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം തിരക്കഥ എഴുതിയത് ബെന്നി കെ നായരമ്പലംആണ് . ദിലീപിന്റെ സിനിമ ജീവിതത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഈ ചിത്രം ആ വർഷത്തെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. ചിത്രം ഹിറ്റ് ആയതോടെ വേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും ചില നടന്മാർ ഈ വേഷം ചെയ്യാൻ തയാറായില്ല. ദിലീപിനെ പോലെ രാധയെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന ഭയം കൊണ്ടാകും അവർ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത്.

എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി ആയിരുന്നു ഈ ചിത്രം എന്ന് പറയുകയാണ് ദിലീപ്. ഒന്നാമത് തനിക്ക് അത്തരത്തിൽ ഉള്ള ആളുകളുടെ പെരുമാറ്റം ഒന്നും അധികം അറിയില്ല. പെരുമാറ്റം എങ്ങനെ എങ്കിലും അഭിനയിച്ച് കാണിക്കാമെന്ന് വെച്ചാലും അവരുടെ ഇമോഷൻസ് ഒക്കെ എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞാൻ ചെയ്തിട്ട് ഒരുതരം കോമാളി അഭിനയം ആയി പോകുമോ എന്ന് എനിക്ക് പേടി ആയിരുന്നു. ഒരുപാട് സങ്കീർണതകൾ നിറഞ്ഞ സമയത്ത് കൂടിയായിരുന്നു താൻ ആ സിനിമ ചെയ്തത്. എന്നാൽ സിനിമ ചെയ്തു ഒന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സ്ത്രൈണവ രീതികൾ ഒന്നും എന്നെ വിട്ടു പോയില്ല.

ഞാൻ ഇനി ഇങ്ങനെ തന്നെ ആയി പോകുമോ എന്ന് ഞാൻ പോലും ഭയന്നിരുന്നു. അത് പോലെ ആയിരുന്നു എന്റെ രീതികൾ ഒക്കെ. തനിക്ക് ഇനി വേറെ സിനിമകൾ ഒന്നും കിട്ടില്ല എന്നും ഞാൻ വിശ്വസിച്ചു. ലാൽ ജോസിന്റെ അടുത്തിരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ നോട്ടത്തിൽ വരെ രാധ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഞാൻ ചെയ്ത പടമാണ് സ്പീഡ്. ഒരു അത്‍ലറ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിച്ചത്. എന്നാൽ അപ്പോഴും പല സമയങ്ങളിലും എനിക്ക് സ്ത്രൈണവ ഭാവം വരുമായിരുന്നു എന്നുമാണ് ദിലീപ് പറയുന്നത്.