എന്നെ പറ്റി നല്ലതെഴുതാൻ പറയുമ്പോഴും അവർ നെഗറ്റിവ് ആണ് എഴുതുന്നത്

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമാണ് താരം. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ്…

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമാണ് താരം. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച് നാളുകൾ ആയി വളരെ മോശം സമയമാണ് ദിലീപിന്റെ സിനിമ ജീവിതത്തി ലുള്ളത്. പല സിനിമ സംവിധായകരും നിർമ്മാതാക്കളും എല്ലാം ദിലീപിനെതിരെ വിവാദപരമായ പല പരാമർശങ്ങളും നടത്തിയിരുന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ദിലീപ് ഇത് വരെ തയാറായിട്ടില്ല എന്നതാണ് സത്യം. നിരവധി ആരാധകർ ആണ് ഇന്നും താരത്തിന് ഉള്ളത്.

ദിലീപിന്റെ ഏറ്റവും  പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും മറ്റുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പ്രമോഷൻ പരിപാടിക്കിടയിൽ ദിലീപിനോട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യവും അതിനു ദിലീപ് പറഞ്ഞ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സൈബർ അറ്റാക്ക് ചെയ്യുന്നവരോട് എന്താണ് പറയാൻ ഉള്ളത് എന്നാണ് ദിലീപിനോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നത്. നിങ്ങൾ അത് നിർത്തരുത്. അത് തന്നെ കണ്ടിന്യൂ ചെയ്‌തോ എന്നാണ് ദിലീപ് വളരെ സരസമായ ഭാഷയിൽ പറഞ്ഞ മറുപടി. ഞാൻ എന്നെ പറ്റി നല്ലത് എഴുതാൻ പറഞ്ഞാലും നിങ്ങൾ നെഗറ്റിവ് ആണ് എഴുതുന്നത്.

എന്നാൽ അവിടെയും നിങ്ങൾ കൊടുക്കുന്നത് എന്റെ ചിരിച്ച മുഖമാണ്. അത് വഴി പ്രേക്ഷകരും എന്റെ ചിരിച്ച മുഖമാണ് കാണുന്നത്. നിങ്ങൾ ഇത് ചെയ്യുന്നതിൽ കൂടി ഞാൻ വീണ്ടും പ്രേഷകരുടെ മനസ്സിലേക്ക് എത്തുകയാണ്. ഇപ്പോൾ എന്റെ ഹേറ്റേഴ്‌സ് അവരുടെ വ്യൂ കൂട്ടാനാണ് ശ്രമിക്കുന്നത്. എന്നാൽ എന്നെ പറ്റി മോശം എഴുതുന്നവർ അവരുടെ ചെറുപ്പകാലം മുതൽ എന്റെ ചിത്രങ്ങൾ ആണ് കണ്ടു വളർന്നത്. ഇപ്പോൾ എന്നെ കുറ്റം പറയുന്നവർ എല്ലാം അവരുടെ ചെറുപ്പം മുതൽ എന്റെ ചിത്രങ്ങൾ കണ്ടു പൊട്ടിചിരിച്ചിട്ടുള്ളവർ ആണെന്നും അത് കൊണ്ട് പറയുന്നവർ പറയട്ടെ എന്നുമാണ് ദിലീപ് പറഞ്ഞത്.