ദിലീപ് ജയിലിൽ ആയപ്പോൾ ഏറ്റവും കൂടുതൽ കഷ്ട്ടപെട്ടത് ആ കുടുംബം

നിരവധി ആരാധകർ ഉള്ള താരമാണ് നടൻ ദിലീപ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അപ്രതീക്ഷിതമായ വിവാദങ്ങൾ ഉണ്ടാകുന്നത്. വിവാദങ്ങളിൽ അകപ്പെട്ട ദിലീപ് മൂന്ന് മാസത്തോളം ജയിലിൽ കഴിയുകയും ചെയ്‌തു. എന്നാൽ ജയിലിൽ…

നിരവധി ആരാധകർ ഉള്ള താരമാണ് നടൻ ദിലീപ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അപ്രതീക്ഷിതമായ വിവാദങ്ങൾ ഉണ്ടാകുന്നത്. വിവാദങ്ങളിൽ അകപ്പെട്ട ദിലീപ് മൂന്ന് മാസത്തോളം ജയിലിൽ കഴിയുകയും ചെയ്‌തു. എന്നാൽ ജയിലിൽ നിന്ന് തിരിച്ച് വന്നു എങ്കിലും ദിലീപിനെതിരെ വിമർശകരുടെ എണ്ണം കൂടിയതോടെ കുറച്ച് കാലങ്ങൾ താരം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. ഈ കാലയളവിൽ വിരലിൽ എണ്ണാവുന്ന ദിലീപ് ചിത്രങ്ങൾ മാത്രമാണ് പുറത്ത് വന്നത്. എന്നാൽ പുറത്ത് വന്ന ചിത്രങ്ങൾ ഒക്കെ പരാചയമായതോടെ ദിലീപിനോടുള്ള ആരാധകരുടെ വിശ്വാസവും കുറഞ്ഞു എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ കൂടി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ദിലീപ്. ഈ അവസരത്തിൽ ദിലീപിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിയ്ക്കുന്നത്. പല കുടുംബങ്ങൾക്കും താങ് ആയിരുന്നു ദിലീപ്. എന്നാൽ ദിലീപ് ജയിലിൽ പോയ മൂന്ന് മാസത്തോളം കാലം ദിലീപിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും പ്രതിസന്ധി കാലം ആയിരുന്നു. അതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ ആയിരുന്നു. കൊച്ചിൻ ഹനീഫ മരണപ്പെട്ട കാലം മുതൽ ദിലീപ് ആയിരുന്നു ആ കുടുംബത്തിന് സഹായമായിക്കൊണ്ടിരുന്നത്.

ദിലീപ് ഒരു കാറ് വാങ്ങിച്ചു അത് ഷൂട്ടിങ് ലൊക്കേഷനുകളിൽ ഓടാൻ വേണ്ടി കൊടുത്തു. എന്നിട്ട് ഈ കാറ് ഓടി കിട്ടുന്ന വരുമാനം അന്നന്ന് ദിവസത്തെ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിലേക്ക് ആണ് കൊടുത്തിരുന്നത്. കുറച്ച് തുക കൊടുത്താൽ അത് അതോടെ കഴിയും. എന്നാൽ ജീവിത കാലം മുഴുവൻ അവർക്ക് ജീവിക്കാൻ ഉള്ള ഒരു വരുമാന മാർഗം ആയിരുന്നു ദിലീപ് കണ്ടെത്തിയത്. എന്നാൽ ദിലീപ് ജയിലിൽ പോയ ദിവസങ്ങളിൽ ഈ കാർ ഓടിയില്ല. അതോടെ ആ കുടുംബത്തിന്റെ വരുമാനവും നിലച്ചു. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ദിലീപ് ഏകദേശം മൂന്ന് ലക്ഷം രൂപയോളം മുടക്കിയാണ് ഈ കാർ പണിത് ഇറക്കിയതും വീണ്ടും ഓട്ടം തുടങ്ങിയതും എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.