ഈ വീട് പിന്നീട് മാങ്കോ ട്രീ എന്ന റെസ്റ്റോറന്റ് ആക്കി മാറ്റുകയായിരുന്നു

വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന  നേടിയെടുത്തത്.  എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം സമയങ്ങളിൽ…

വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന  നേടിയെടുത്തത്.  എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം സമയങ്ങളിൽ കൂടിയാണ് താരം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടയിലും ഒരു സന്തോഷവാർത്ത ദിലീപിനെ തേടി എത്തിയിരിക്കുകയാണ് . ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.

എന്നാൽ  ദിലീപിന്റെ ആസ്തിയെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. സിനിമ അഭിനയത്തിന് പുറമെ വേറെയും ഒരുപാട് ബിസിനെസ്സ് ഉള്ള താരമാണ് ദിലീപ്. നാട്ടിലും വിദേശത്തുമായി ദിലീപിന്റെ ദി പുട്ട് എന്ന റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിച്ച് വരുകയാണ്. മലയാള സിനിമ വ്യവസായം നഷ്ടത്തിൽ ആയിരുന്ന സമയത്തും ദിലീപിന്റെ കഠിനാധ്വാനം കൊണ്ടാണ് മലയാള സിനിമയെ മുന്നോട്ട് കൊണ്ട് വന്നത്. അഭിനയത്തിന് പുറമെ സിനിമ നിർമ്മാതാവ് കൂടിയാണ് ദിലീപ്.

ഏകദേശം 600 കോടിയിൽ അധികം രൂപയുടെ ആസ്തിയുണ്ട് ദിലീപിന് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ദിലീപിന്റെ സ്വത്ത് വാഹകളെ കുറിച്ചുള്ള വ്യക്തമായ വിവരം ഇത് വരെ ലഭിച്ചിട്ടില്ല. ഗായകർ യേശുദാസിന്റെ കുടുംബ വീട് വിൽക്കുന്ന സമയത്ത് പൊന്നും വില കൊടുത്താണ് ദിലീപ് ആ വീട് സ്വന്തമാക്കിയത്. അവിടെ പിന്നീട് മാങ്കോ ട്രീ എന്ന റെസ്റ്റോറന്റും ദിലീപ് തുങ്ങിയിരുന്നു. തുടങ്ങിയ ബിസിനസ്സുകൾ എല്ലാം തന്നെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ ദിലീപ് എന്ന ബിസിനെസ്സ് കാരന് കഴിഞ്ഞു എന്നതാണ് സത്യം.