30 വയസ്സ് ആയതുകൊണ്ട് ചിലര്‍ എന്നെ കിളവി എന്ന് വിളിക്കുന്നു..! ഇതാണ് ഞാന്‍ നല്‍കുന്ന സന്ദേശം..! ദില്‍ഷ

എനിക്ക് മുപ്പത് വയസ് പ്രായം ഉണ്ട് അതുകൊണ്ട് എന്നെ ചിലര്‍ വിളിക്കുന്നത് കിളവി എന്നാണെന്ന് ബിഗ്‌ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു അഭിമുഖത്തില്‍ വെച്ചാണ് താരം ഇതേ കുറിച്ച് തുറന്നടിച്ചത്. ചിലരുടെ വിചാരം മുപ്പത്…

എനിക്ക് മുപ്പത് വയസ് പ്രായം ഉണ്ട് അതുകൊണ്ട് എന്നെ ചിലര്‍ വിളിക്കുന്നത് കിളവി എന്നാണെന്ന് ബിഗ്‌ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു അഭിമുഖത്തില്‍ വെച്ചാണ് താരം ഇതേ കുറിച്ച് തുറന്നടിച്ചത്. ചിലരുടെ വിചാരം മുപ്പത് വയസ്സിന് മുന്‍പേ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് കുടുംബമായി സെറ്റില്‍ ആകണം എന്നാണ്. ഒരു കുഞ്ഞ് എല്ലാം ആയി കുടുംബമായി ജീവിക്കണം എന്നാണ്.. എന്നാല്‍ ഞാന്‍ അവര്‍ക്ക് എല്ലാം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു സന്ദേശമാണ് എന്റെ ജീവിതം എന്ന് ദില്‍ഷ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് ഉള്ളതാണ് എന്റെ ഈ സന്ദേശം.. പെണ്‍കുട്ടികളാണ് എനിക്ക് എതിരെ ഏറ്റവും മോശം കമന്റുകള്‍ കുറിയ്ക്കുന്നത്. ദില്‍ഷ പറയുന്നു.. താരത്തിന്റെ വാക്കുകളിലേക്ക്.. എനിക്ക് ഇപ്പോള്‍ മുപ്പത് വയസ്സായി.. എന്നെ ചിലര്‍ വിളിക്കുന്നത് കിളവി എന്നാണ്.. മുപ്പത് വയസ്സ് ആയതുകൊണ്ട്.. ഇത് തന്നെയാണ് എന്റെ മെസ്സേജ്..അവരുടെ വിചാരം മുപ്പത് വയസ്സിന് മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ വിവാഹം ചെയ്ത് കുട്ടികളെല്ലാം ആയി ജീവിക്കണം എന്നാണ്.

പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കാണ് എന്റെ ഈ സന്ദേശം അവരാണ് എനിക്ക് എതിരെ മോശം കമന്റുകള്‍ ഏറെയും പറയുന്നത്. മുപ്പത് വയസ്സിന് മുന്‍പ് വിവാഹം ചെയ്യുന്നത് അല്ല കാര്യം.. അതിന് മുന്‍പ് നമ്മള്‍ സെറ്റില്‍ ആയിരിക്കണം.. വിവാഹം കഴിഞ്ഞാലും ആരേയും ആശ്രയിക്കേണ്ട അവസ്ഥ നമുക്ക് വരരുത്.

വിവാഹ ജീവിതത്തില്‍ പരസ്പരം ബഹുമാനം വേണം.. നമ്മള്‍ക്ക് വിവാഹം വേണമെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹം ചെയ്യുക.. മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിവാഹം ചെയ്താല്‍ നാളെ എനിക്കൊരു പ്രശ്‌നം വന്നാല്‍ ഈ പറയുന്നവര്‍ ആരും എന്റെ കൂടെയുണ്ടാവില്ല എന്നും ദില്‍ഷ പറയുന്നു.