കുഞ്ഞ് ആരാധകന്‍ ഐസിയുവില്‍! ഓടിയെത്തി ഡോ. റോബിന്‍, കടുത്ത വേദനയിലും ചിരിച്ച് കൈലാസ്

ബിഗ് ബോസ് ഷോ 4ലിലൂടെ ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് ഡോ. റോബിന്‍. ഷോയില്‍ എടുത്തുച്ചാട്ടക്കാരനും കലിപ്പനുമൊക്കെ ആയിരുന്നെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഷോയില്‍ കലിപ്പനാണെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ റോബിന്‍ വളരെ സാധുവായ നന്മയുള്ള മനുഷ്യനാണ്. ആരാധകരെ…

ബിഗ് ബോസ് ഷോ 4ലിലൂടെ ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് ഡോ. റോബിന്‍. ഷോയില്‍ എടുത്തുച്ചാട്ടക്കാരനും കലിപ്പനുമൊക്കെ ആയിരുന്നെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഷോയില്‍ കലിപ്പനാണെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ റോബിന്‍ വളരെ സാധുവായ നന്മയുള്ള മനുഷ്യനാണ്.

ആരാധകരെ കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്ന ഡോ. ബ്രോയെ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ചുള്ള ഒരുകുറിപ്പ് സോഷ്യല്‍ ലോകത്ത് നിറയുകയാണ്. റോബിനെ നല്ല മനസ്സ് തുറന്നുകാട്ടുന്നതാണ് കുറിപ്പ്. രോഗിയായ ആരാധകനെ കാണാന്‍ ആശുപത്രിയിലെത്തിയിരിക്കുകയാണ് താരം. റോബിന്‍ ഫാന്‍സ് പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പിങ്ങനെയാണ്,

കൈലാസ് എസ് ആര്‍ എന്ന മോന്‍ വര്‍ഷങ്ങളായി തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിഡ്‌നി ഡയാലിസിസ് ആയിട്ട് ചികിത്സയിലാണ്. കുഞ്ഞിന് കഴിഞ്ഞ ആഴ്ചയില്‍ ഫിക്‌സ് വന്നു, ഐസിയുവിലും ആയി, തുടര്‍ന്നു സര്‍ജറി ചെയ്യുകയും ചെയ്തു.

കടുത്ത ബിഗ് ബോസ് ആരാധകനാണ് കൈലാസ്. സര്‍ജറി കഴിഞ്ഞു വന്നപ്പോള്‍ അവനെ കാത്തിരുന്നത് അവനെ ഒരുപാട് വിഷമിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
റോബിന്‍ ഔട്ട് ആയെന്നു അറിഞ്ഞ മുതല്‍ കരച്ചിലായിരുന്നു.

അവന്റെ കരച്ചില്‍ സഹിക്കാനാകാതെ ആശുപത്രിയിലെ ജീവനക്കാര്‍ ആരോ റോബിനെ വിളിച്ചു കാര്യം അറിയിച്ചു. അടുത്ത ദിവസം തന്നെ അവനെ കാണാന്‍ റോബിന്‍ എത്തി സര്‍പ്രൈസ് കൊടുത്തു. കടുത്ത വേദനയിലും അവന്‍ ഏറെ സന്തോഷിച്ചു.

ആശുപത്രിയിലെത്തി കൈലാസിനെ സന്ദര്‍ശിച്ച ചിത്രവും സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. താരത്തിന്റെ നല്ല മനസ്സിനെ അത്രമേല്‍ വാഴ്ത്തുകയാണ് ആരാധകര്‍. ബിഗ്‌ബോസില്‍ നിന്നും 70ാം ദിവസം പുറത്തായെങ്കിലും റിയല്‍ ബിഗ് ബോസ് ഡോ. റോബിനാണെന്നാണ് ആരാധകര്‍ പറയുന്നത്.