‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്കും എത്തുന്നു!! കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രഖ്യാപനം

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം ഒന്നും ദൃശ്യം രണ്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു. മൂന്നാംഭാഗവും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ള ചിത്രം കൂടിയാണ് ദൃശ്യം. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും…

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം ഒന്നും ദൃശ്യം രണ്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു. മൂന്നാംഭാഗവും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ള ചിത്രം കൂടിയാണ് ദൃശ്യം.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റാണ് ദൃശ്യം.
ദൃശ്യത്തിന്റെ ആദ്യ ഭാഗം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത സര്‍പ്രൈസ് എത്തിയിരിക്കുകയാണ്.

ദൃശ്യം ഇനി കൊറിയന്‍ ഭാഷയിലേക്കും എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും കൊറിയനില്‍ എത്തുകയാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍

പനോരമ സ്റ്റുഡിയോസും ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ദൃശ്യം
കൊറിയനില്‍ ഒരുക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത്. ആ റെക്കോര്‍ഡും ദൃശ്യത്തിനാണ്. ദൃശ്യം സിനിമ ഹിന്ദിയിലേക്ക് റീമേക്ക് നടത്തിയ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളാണ് ആന്തോളജി സ്റ്റുഡിയോസ് . ഇത്തരത്തില്‍ ഇന്തോ-കൊറിയന്‍ സംയുക്ത നിര്‍മാണ സംരംഭം എന്ന നിലയിലാണ് ദൃശ്യം കൊറിയനില്‍ ഒരുങ്ങുന്നത്.

ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയിലായിരിക്കും ദൃശ്യം കൊറിയന്റെ ഔദ്യോഗിക പ്രഖ്യാപനം. ഓസ്‌കര്‍ ജേതാവായ നടന്‍ സോങ് കാങ് ഹോ ആയിരിക്കും ചിത്രത്തില്‍ ജോസുട്ടിയായി എത്തുക.