ഇന്റര്‍വ്യൂകളില്‍ മ്യൂച്ചല്‍ റെസ്‌പെക്ട് പാലിക്കാത്ത നടന്‍ ആണ് മമ്മൂക്ക!!

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടും തോറും സൗന്ദര്യം വര്‍ധിക്കുന്ന താരമാണ് മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മെഗാസ്റ്റാര്‍ നായകനായ കാതല്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ…

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടും തോറും സൗന്ദര്യം വര്‍ധിക്കുന്ന താരമാണ് മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മെഗാസ്റ്റാര്‍ നായകനായ കാതല്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

കാതല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിന് പിന്നാലെ മെഗാസ്റ്റാറിനെതിരെ വിമര്‍ശനം നിറയുകയാണ് സോഷ്യലിടത്ത്. മലയാളത്തിലെ പ്രധാന നടന്മാരില്‍ ഇന്റര്‍വ്യൂകളില്‍ പരസ്പര ബഹുമാനം പാലിക്കാത്ത നടനാണ് മമ്മൂട്ടിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിറയുന്നത്. മൂവി ഗ്രൂപ്പില്‍ റാം അതുല്‍ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.

മലയാളത്തിലെ പ്രധാന നടന്മാരില്‍ ഇന്റര്‍വ്യൂകളില്‍ ഒരു Mutual Respect പാലിക്കാത്ത ഒരു നടന്‍ ആണ് മമ്മൂക്ക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആവര്‍ത്തിച്ച് Interrupt/Interfere ചെയ്യുക.
മറ്റുള്ളവരോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ ആദ്യം ചാടി മറുപടി പറയുക.
കാണുന്ന ആള്‍ക്കാര്‍ക്ക് തന്നെ ഒരു Cringe Moment ആണ് ഇതൊക്കെ.

ഇത് ഒന്നോ, രണ്ടോ സിനിമ ഇന്റര്‍വ്യൂന്റെ കാര്യമല്ല. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി ഒരുവിധം എല്ലാ ഇന്റര്‍വ്യൂലും ശ്രദ്ധിച്ച് വരുന്ന ഒരു കാര്യമാണ്. സിനിമകളിലെ സെലക്ഷനിലും മറ്റും അപ്‌ഡേറ്റഡായിട്ടുള്ള ഒരു താരം തന്നെ ഇമ്മാതിരി പരിപാടി കാണിക്കുന്നതാണ് വിഷമം. പുള്ളിക്ക് സ്വയം തോന്നുന്നില്ലെങ്കില്‍ പറഞ്ഞ് കൊടുക്കാന്‍ കൂടെയുള്ള പരിവാരങ്ങള്‍ ആരും ഇല്ലെ.? എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.