ഞാൻ എന്റെ കുട്ടിക്കാലം മുതൽ കാണുന്ന ആൾ ആണ് ദുൽഖർ, തുറന്ന് പറഞ്ഞു ഫഹദ്

നിരവധി ആരാധകരുള്ള യുവ താരങ്ങൾ ആണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും. ഇരുവരും ഓഫ് സ്ക്രീനിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. അത് പോലെ തന്നെ ഇരുവരും കുടുംബവുമായി പലപ്പോഴും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

നിരവധി ആരാധകരുള്ള യുവ താരങ്ങൾ ആണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും. ഇരുവരും ഓഫ് സ്ക്രീനിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. അത് പോലെ തന്നെ ഇരുവരും കുടുംബവുമായി പലപ്പോഴും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നസ്രിയയും അമാലും വളരെ അടുത്ത  സുഹൃത്തുക്കൾ ആണെന്ന് ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ മനസ്സിലാകാറുണ്ട്. അത് കൊണ്ട് തന്നെ ഈ രണ്ടു കുടുംബവും ഒന്നിച്ചു വരുന്ന ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫഹദിന്റെ വാക്കുകൾഇങ്ങനെ , ശരിക്കും പറഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് അടിപൊളി മനുഷ്യന്മാരിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ.

ദുൽഖറുമായിട്ട് എനിക്ക് കുട്ടിക്കാലം മുതൽ അടുപ്പമുണ്ട്.  ഞാൻ എന്റെ ഒൻപതാം വയസ്സ് മുതൽ കാണാൻ തുടങ്ങിയതാണ് ദുൽഖറിനെ. ഞാൻ അമേരിക്കയിൽ പഠിക്കാൻ പോയ സമയം ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുളള വ്യക്തിയും ദുൽഖർ ആണ്. മാത്രമല്ല ഞങ്ങളുടെ ഫാമിലി തമ്മിലും വളരെ നല്ല ബന്ധമാണുള്ളത്. ദുൽഖറിന്റെ ഭാര്യയും എന്റെ ഭാര്യയും ബെസ്റ്റ് ഫ്രണ്ട്സാണ്. ഒരു പക്ഷെ ഞാൻ ഇത് വരെ ദുൽഖറിനെ പോലെ ഒരു മനുഷ്യനെ കണ്ടിട്ടില്ല എന്നതാണ് സത്യം. എനിക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം അടിപൊളി മനുഷ്യനാണ് ദുൽഖർ. ദുൽഖറിന്റേതായി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ഏതാന്നെന്ന് ചോദിച്ചാൽ അത് ചാർളി ആണ്.

ചാർളിയിൽ ദുൽഖറിന്റെ ബോഡി ലാങ്ഗ്വേച്ചും ദുൽഖർ അത് പ്രസന്റ് ചെയ്ത രീതിയും എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഞാൻ അത് ദുല്ഖറിനോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ദുൽഖറിന്റെ സിനിമ റിലീസ് ആവുന്നതിന് മുൻപ് നമ്മൾ ദുൽഖറിനെ ന്നോക്കിയാൽ ദുൽകർ വിറയ്ക്കുന്നത് കാണാം. അത്രത്തോളം ടെൻഷൻ ഉള്ള ആൾ ആണ് ദുൽഖർ. അത് ചെയ്തത് ശരിയായോ ഇത് ചെയ്തത് ശരീയായോ എന്നൊക്കെ ഓർത്ത് പുള്ളിക്ക് ഭയങ്കര ടെൻഷൻ ആണെന്നുമാണ് ഫഹദ് പറയുന്നത്.