മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ കരുത്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിലവിൽ ഇപ്പോൾ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം.അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ…

VS-Achuthanandan-01

ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ കരുത്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിലവിൽ ഇപ്പോൾ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം.അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില  വിശദമായി വിലയിരുത്തുന്നതിന് വേണ്ടി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ഈ മാസം 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു.

VS Achuthanandan 1
VS Achuthanandan 1

ഒന്നാം ഇടതുപക്ഷ സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയിരുന്ന അദ്ദേഹം 2021 ആദ്യ മാസത്തിൽ രാജിവെച്ചിരുന്നു.നിലവിൽ ഇപ്പോൾ തിരുവനന്തപുരം തന്നെയുള്ള  ബാർട്ടൻഹിൽ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും ശക്തനായ നേതാവ് തന്നെയാണ് വി എസ് അച്യുതാനന്ദൻ.

VS Achuthanandan 2
VS Achuthanandan 2

ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും കേരളത്തിന്റെ ഇരുപതാമത്തെ മന്ത്രിയുമായി അദ്ദേഹം ഏറ്റവും ജനസമ്മതിയുള്ള ഒരു നേതാവ് തന്നെയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിലും മറ്റു വിഷയങ്ങളിലും ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഏറ്റവും ശക്തമായി തന്നെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ചു വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് 2006ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്ന വിജയം നേടുവാൻ ഇടതുപക്ഷ ജനാതിപത്യ മുന്നണി സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ടാണ്.