പുത്തന്‍ ചിത്രങ്ങളുമായി ഗായത്രി സുരേഷ്; എന്താ പരീക്ഷണമൊക്കെ കഴിഞ്ഞോ എന്ന് ആരാധകര്‍

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഗായത്രി സുരേഷ്. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം തന്നെ ഏറെ വ്യത്യസ്തയായിരുന്നു ഗായത്രി. മോഡലിങ്ങില്‍ നിന്നുമാണ് താരം…

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഗായത്രി സുരേഷ്. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം തന്നെ ഏറെ വ്യത്യസ്തയായിരുന്നു ഗായത്രി. മോഡലിങ്ങില്‍ നിന്നുമാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

പലപ്പോഴും ഗായത്രി അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ട്രോളുകളാകാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കി. 

കൂടാതെ സുഹൃത്തിന് ഒപ്പം സഞ്ചരിച്ച ഗായത്രിയുടെ വാഹനം മറ്റൊരു വാഹനത്തിന്റെ സൈഡ് ഗ്ലാസ് ഇടിച്ചു തെറിപ്പിക്കുകയും നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇതോടെ താരത്തിന് ആരാധകരില്‍ നിന്നും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഹൃദയം സിനിമയിലെ ഗാനം ഗായത്രി പാടിയപ്പോള്‍ വരികള്‍ മാറിപ്പോയത് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു. ആ വീഡിയോ എടുത്ത് അവര്‍ ആഘോഷിച്ചു. എന്നാല്‍ ട്രോള്‍ കാരണം താന്‍ കൂടുതല്‍ ശ്രദ്ധിക്കപെട്ടു എന്നാണ് ഗായത്രി പറയുന്നത്. ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, എസ്‌കേപ്, മാഹി തുടങ്ങിയ സിനിമകളില്‍ ഗായത്രി അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ തെലുങ്ക് സിനിമകളിലും താരം വേഷമിട്ടു.ഇപ്പോഴിതാ അമ്പരപ്പിക്കുന്ന മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. വയലറ്റ് കളര്‍ ഡ്രസ്സില്‍ അതിസുന്ദരിയാണ് ഗായത്രി. ഫോട്ടോഗ്രാഫര്‍ ആരിഫ് എ.കെ ആണ് നടിയുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡിവ വുമണ്‍സ് ക്ലോത്തിങ് സ്റ്റോര്‍ ആണ് ഗായത്രി ധരിച്ചിരിക്കുന്ന ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. ആര്യ ജിതിന്‍സ് ആണ് മേക്കപ്പ്. മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ചിലരാകട്ടെ തെലുങ്കിലെ പരീക്ഷണമൊക്കെ കഴിഞ്ഞ് വന്നതാണോയെന്നും ചോദിക്കുന്നുണ്ട്. ഗന്ധര്‍വാ എന്ന തെലുങ്ക് സിനിമയില്‍ നടിയ്ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഈ സിനിമ വന്‍ പരാജയമായിരുന്നു.