എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ വേറൊരു തെണ്ടിടേം ആവശ്യമില്ല: വീണ്ടും എയറില്‍ കയറി ഗായത്രി സുരേഷ്

നടി ഗായത്രി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രം എസ്‌കേപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സര്‍വൈവല്‍ മോഡല്‍ കഥപറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സിനിമയുടെ പ്രദര്‍ശന ദിവസം പ്രേക്ഷകരുടെ റിവ്യു…

നടി ഗായത്രി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രം എസ്‌കേപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സര്‍വൈവല്‍ മോഡല്‍ കഥപറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സിനിമയുടെ പ്രദര്‍ശന ദിവസം പ്രേക്ഷകരുടെ റിവ്യു എടുക്കാനുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രമത്തിനിടെ നടി ഗായത്രി സ്വന്തം പ്രതികരണം രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സിനിമ കണ്ടതിന് ശേഷം തിയേറ്ററില്‍നിന്ന് പുറത്തേയ്ക്ക് വരുന്ന പ്രേക്ഷകരോട് ചിലര്‍ അഭിപ്രായം ചോദിക്കുന്നതാണ് ദൃശ്യം. എന്നാല്‍ ഈ പ്രേക്ഷകര്‍ ആരുംതന്നെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറി പോവുകയായിരുന്നു. ഇതിനിടെ തിയേറ്ററില്‍നിന്നും പുറത്തുവന്ന ഗായത്രി ചിത്രം സൂപ്പര്‍ ആണെന്ന് ആവര്‍ത്തിച്ച് പറയുന്നതാണ് ദൃശ്യത്തിലുള്ളത്. സ്വന്തം സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ വേറൊരു തെണ്ടിടേം ആവശ്യം എനിക്കില്ലാ എന്ന ടാഗോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.