ആണുങ്ങൾ സീരിയൽ കണെമെന്ന കാര്യം എനിക്കറിയില്ലായിരുന്നു, സ്വാന്തനത്തിലെ അഞ്ജലി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സീരിയലുകൾ, തങ്ങളുടെ നിത്യ ജീവിതത്തിൽ നിന്നും അവർക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി പരമ്പരകൾ മാറിയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് നല്ല പരമ്പരകൾ സമ്മാനിക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്,…

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സീരിയലുകൾ, തങ്ങളുടെ നിത്യ ജീവിതത്തിൽ നിന്നും അവർക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി പരമ്പരകൾ മാറിയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് നല്ല പരമ്പരകൾ സമ്മാനിക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റിലെ പരമ്പരകൾ എല്ലാം തന്നെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്, ഇപ്പോൾ പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റിലെ പരമ്പരകൾ എല്ലാം ഹിറ്റ് ചാർട്ടറിൽ ആണ് മുന്നേറുന്നത്. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ആദിത്യൻ തന്നെ സംവിധാനം ചെയ്യുന്ന സാന്ത്വനം എത്തുന്നത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്. പരമ്പരയിലെ അഞ്ജലിയെയും ശിവനെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്,

ഇരുവരുടെയും കെമിസ്ട്രി എല്ലാവര്ക്കും പ്രിയങ്കരമായി മാറിയിരിക്കുകയാണ്.പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്, ബാലതാരമായി സിനിമയിയില്‍ എത്തിയ ഗോപികയാണ് പരമ്പരയിൽ അഞ്ജലിയുടെ വേഷം അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗോപിക അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയത്.  കഴിഞ്ഞ ദിവസം താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, വലിയ സന്തോഷം ആണിപ്പോൾ, ഇത്രയും അംഗീരികരം  ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല, വലിയ സന്തോഷമുണ്ട്, എന്നാൽ എന്റെ ഏറ്റവും വലിയ അമ്പരപ്പ് സീരിയൽ പുരുഷന്മാർ കാണും എന്നതാണ്, പുരുഷന്മാർക്ക് സീരിയൽ ഇഷ്ടമല്ല എന്നാണ് ഞാൻ കരുതിയിരുന്നത്, അവർ കാണാറില്ല എന്നാണ് ഞാൻ കരുതിയിരുന്നത്, ഇപ്പോൾ എല്ലാവരും എന്നെ അഞ്ജലി എന്നാണ് വിളിക്കുന്നത്, എവിടെ പോയാലും അഞ്ജലി എന്ന പേരിൽ ഞാൻ അറിയപ്പെടുന്നു എന്ന് പറയുകയാണ് താരം.

ബിജു മേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിൽ കൂടി ഗോപിക എത്തുന്നത്. കൂടാതെ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ ബാലേട്ടൻ എന്ന ചിത്രത്തിലും ഉണ്ട്. മയിലാട്ടം എന്ന ജയറാം ചിത്രത്തിൽ രംഭയുടെ ബാല്യകാലം ചെയ്തതും ഗോപിക ആയിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗോപിക അനിൽ ആയുദേവ ഡോക്ടർ കൂടി ആണ്, കബനി എന്ന പരമ്പരയിലൂടെയായിരുന്നു ഗോപിക മടങ്ങി എത്തിയത്. അപ്പോഴും സഹോദരി കീര്‍ത്തനയ്ക്കായിരുന്നു കബനിയിലേയ്ക്ക് അവസരം ലഭിച്ചത്. ആ സമയത്ത് സീരിയലിന്റെ ടൈറ്റില്‍ റോള്‍ ചെയ്യാന്‍ ആളെ കിട്ടിയിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അയച്ചു കൊടുത്തത്. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടാണ് കബനിയിലെ നായിക കഥാപാത്രം ഗോപിക ചെയ്യുന്നത്. അതിന് ശേഷമാണ് സാന്ത്വനത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്.