മാർക്കറ്റിൽ എത്തി മീൻ എടുക്കാൻ കഴിയാത്ത അവസ്ഥ ആണിപ്പോൾ, അതുകൊണ്ട് തന്നെ കച്ചവടത്തിന് പോകാൻ ഇപ്പോൾ പറ്റുന്നില്ല

അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളവും സംസ്ഥാനവും ഏറ്റെടുത്തിട്ട് ഒരു വർഷത്തിലേറെയായി. അതിനുശേഷം ഉണ്ടായ ഒരു അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ…

അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളവും സംസ്ഥാനവും ഏറ്റെടുത്തിട്ട് ഒരു വർഷത്തിലേറെയായി. അതിനുശേഷം ഉണ്ടായ ഒരു അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് അവൾ എവിടെ എന്നോ ജീവിതത്തിലെ മറ്റു വിശേഷങ്ങളെ കുറിച്ചോ അധികമാർക്കും, അറിവില്ല. ഇപ്പോൾ വളരെ ഏറെ വിഷമത്തിൽ ആണ് ഹനാന്റെ ജീവിതം, ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഹനാൻ ഇപ്പോഴത്തെ തന്റെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്, മീന്‍ കച്ചവടം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മലയാളികള്‍ മുഴുവന്‍ അറിഞ്ഞത്.

എന്നാല്‍, അതിനുപിന്നാലെ സൈബര്‍ ആക്രമണവും ഹനാന് നേരിടേണ്ടി വന്നു. അതിനു ശേഷം ഉണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നു, ഇപ്പോഴത്തെ തന്റെ അവസ്ഥ തുർന്ന് പറയുകയാണ് ഹനാൻ, വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റിയത് കൊണ്ട് തന്നെ ഇപ്പോൾ മീൻ വില്പനയ്ക്ക് പോവാറില്ല , മാർക്കറ്റിൽ എത്തി മീൻ എടുക്കനൊന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് സാധിക്കില്ല , അധികം ഭാരം എടുക്കരുത് എന്ന് ഡോക്ടറുടെ നിർദേശമുണ്ട് . സഹായ വാഗ്ദാനങ്ങൾ നിരവധി വന്നിരുന്നു ,

അതിൽ ലഭിച്ച മിക്ക ചെക്കുകളും മടങ്ങി എന്നും ഹനാൻ കൂട്ടിച്ചേർത്തു . നിരവധി സൈബർ ആ, ക്രമണങ്ങളും വിമർശങ്ങളും തനിക്ക് നേരെ ഉണ്ടായിരുന്നു . വെറും ഷോ ആണ് എന്ന് പറഞ്ഞവരും നിരവധിയായിരുന്നു അവരോടൊക്കെ ഒന്നേ പറയുന്നുള്ളു ” എന്റെ മനസാക്ഷിക്ക് നിരക്കാത്ത ഒരു പണിയും ഞാൻ ചെയ്തിട്ടില്ല . ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല ആരെയും ദ്രോഹിച്ചിട്ടില്ല . അതുകൊണ്ട് തന്നെ എന്തിനാണ് അപമാനിക്കുന്നത് എന്ന് ഓർത്ത് കരഞ്ഞ നിമിഷങ്ങളുണ്ട് . എന്നാൽ നിരവധി ആളുകൾ തന്നെ പിന്തുണച്ചും രംഗത്ത് എത്താറുണ്ടെന്ന് ഹനാൻ പറയുന്നു .