ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നു ബീന ആന്റണി 

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് മനോജ്, ബീന ആന്റണി, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇപ്പോൾ ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷം ആണ് ആരാധകരുമായി പങ്കു വെക്കുന്നത്. മികച്ച സ്വാഭവ നടനുള്ള രാമു…

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് മനോജ്, ബീന ആന്റണി, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇപ്പോൾ ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷം ആണ് ആരാധകരുമായി പങ്കു വെക്കുന്നത്. മികച്ച സ്വാഭവ നടനുള്ള രാമു കാര്യാട്ട് പുരസ്‌കാരം ഇപ്പോൾ മനോജിനെ ലഭിച്ചിരിക്കുകയാണ്, മനോജിന് മാത്രമല്ല ഭാര്യ ബീന ആന്റണിക്ക് ജനപ്രിയ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷ വാർത്ത അടുത്ത പുതുവർഷത്തിന് മുൻപ് ദൈവം നല്കിയിരിക്കുകയാണ് താരദമ്പതികൾ പറയുന്നു.

നല്ലൊരു തുടക്കം ഞങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിങ്ങള്ക്ക് വേണ്ടി ഈ ഞങ്ങളുടെ ഈ സന്തോഷം പങ്കു വെക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ഞങ്ങൾക്ക് കിട്ടിയ ഒരു ഇരട്ടി മധുരം തന്നെയാണ്, ഇന്ത്യൻ സിനിമയുടെ തന്നെ കാരണവരായ ശ്രീ രാമു കാര്യാട്ട് എന്ന കലാകാരന്റെ പേരിലുള്ള ഈ ഒരു അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുകയാണ് താരങ്ങൾ പറയുന്നു.

ഞങ്ങളെ സംബന്ധിച്ച് ഈ ഒരു അവാർഡ് ഞങ്ങളുടെ ഭാഗ്യവും അഭിമാനവും ആണ്. നാമം ജപിക്കുന്ന വീട്, ഇന്ദുലേഖ, ഭാഗ്യലക്ഷ്മി എന്നീ മൂന്ന് സീരിയലുകളിലെ അഭിനയത്തിനാണ് എനിക്ക് ഈ അവാർഡ് നേടിത്തന്നത് മനോജ് പറയുന്നു. ബീനക്ക് ലഭിച്ചത് ഒരു ജനപ്രിയ നടി അവാർഡ്, ശരിക്കും ഞങൾ പ്രേഷകരോട് കടപ്പെട്ടിരിക്കുന്നു, ഇത്രയും അംഗീകാരം നിങ്ങൾ കാരണം ആണ് ഞങ്ങൾക്ക് ഉണ്ടായത് മനോജ് പറയുന്നു.