ഹെഡ്മാസ്റ്ററില്‍ നായികയായി തിളങ്ങാന്‍ ജലജയുടെ മകള്‍!!

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് ജലജ. ഇപ്പോഴിതാ താരത്തിന്റെ മകളും മലയാള സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ദേവി എന്നാണ് താരപുത്രിയുടെ പേര്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന സിനിമയില്‍ ബാബു ആന്റണിയുടെ…

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് ജലജ. ഇപ്പോഴിതാ താരത്തിന്റെ മകളും മലയാള സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ദേവി എന്നാണ് താരപുത്രിയുടെ പേര്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന സിനിമയില്‍ ബാബു ആന്റണിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരപുത്രി എത്തുന്നത്. മലയാള സിനിമയില്‍ ഇനി അങ്ങോട്ട് ജലജയുടെ മകള്‍ ദേവി നിറസാന്നിധ്യമാവും എന്ന് തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ സിനിമ സംവിധാനം ചെയ്യുന്നത് രാജിവ് നാഥാണ്. പ്രസിദ്ധ കഥാകൃത്ത് കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ഹെഡ്മാസ്റ്റര്‍. ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത് കെ.ബി വേണുവും രാജിവ് നാഥും ചേര്‍ന്നാണ്. ജൂലൈ 29ന് ചിത്രം തീയറ്ററുകളിലേക്ക് എത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.

കാവാലം നാരായണ പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന സിനിമയാണ് ഹെഡ്മാസ്റ്റര്‍. പ്രഭാവര്‍മ്മയാണ് ഈ വരികള്‍. ജയചന്ദ്രന്‍, നിത്യാ മാമ്മന്‍.. എന്നിവരാണ് ഗായകര്‍. ബാബു ആന്റണി ഒരു പുതിയ ഗെറ്റപ്പില്‍ എത്തുന്ന സിനിമ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകരും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.

അതേസമയം, ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണിയും ഈ സിനിമയില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അധ്യാപകനായി തമ്പി ആന്റണിയും അധ്യാപകന്റെ മകനായി ബാബു ആന്റണിയും എത്തുന്നു.