നന്ദി പറയാന്‍ വാക്കുകളില്ല, മോഹന്‍ലാല്‍ സാര്‍..! – ഹിഷാം അബ്ദുള്‍ വഹാബ്

ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ വേള്‍ഡ് കപ്പ് ട്രിബ്യൂട്ട് സോംഗ് ഫുട്‌ബോള്‍ പ്രേമികളും മറ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്നേയും ഈ ട്രിബ്യൂട്ട് വീഡിയോ സോംഗിന്റെ ഭാഗമാക്കിയതിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സംഗീത…

ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ വേള്‍ഡ് കപ്പ് ട്രിബ്യൂട്ട് സോംഗ് ഫുട്‌ബോള്‍ പ്രേമികളും മറ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്നേയും ഈ ട്രിബ്യൂട്ട് വീഡിയോ സോംഗിന്റെ ഭാഗമാക്കിയതിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്. മലപ്പുറത്തിന്റെ മണ്ണില്‍ കാല്‍പ്പന്ത് കളിച്ചുകൊണ്ട് മോഹന്‍ലാല്‍ അഭിനയിച്ച് എത്തിയ ട്രിബ്യൂട്ട് സോഗിംന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഹിഷാം അബ്ദുള്‍ വഹാബാണ്..

തനിക്ക് ഈ അവസരം നല്‍കിയതിന് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഹിഷാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസിന്റെ വരികള്‍ക്കാണ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കിയിരിക്കുന്നത്.

ഹൃദയം എന്ന ചിത്രത്തിലൂടെ ഹിഷാമിന്റെ ഓരോ പാട്ടുകളും മലയാളി മനസ്സില്‍ ഇടം നേടിയവയാണ്.. അന്ന് മുതല്‍ അദ്ദേഹത്തിന്റെ സംഗീതത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ശ്രദ്ധ നേടിയ വീഡിയോ ആല്‍ബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള നന്ദി അറിയിച്ചിരിക്കുകയാണ് ഹിഷാം അബ്ദുള്‍ വഹാബ്.

അതേസമയം, മോഹന്‍ലാലിന്റെ ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നത്. ഗാനം ആരാധകരില്‍ ആവേശം തീര്‍ത്തിരിക്കുകയാണ്.