വിവാഹത്തിനായി മതം മാറി വീട്ടുകാരെ ഉപേക്ഷിച്ചു ഒടുവിൽ ദാമ്പത്യം ഇല്ലാതെയായി ഐശ്വര്യ ഭാസ്കറിന്റെ ജീവിതം !

മലയാളി പ്രേക്ഷകരിൽ ഏറെ സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കർ മുപ്പത് വർഷത്തോളമായി സിനിമ മേഖലയിൽ താരം പ്രവർത്തിക്കുന്നുണ്ട്. ഒളിയമ്പുകൾ എന്ന മലയാചിത്രത്തിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി…

മലയാളി പ്രേക്ഷകരിൽ ഏറെ സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കർ മുപ്പത് വർഷത്തോളമായി സിനിമ മേഖലയിൽ താരം പ്രവർത്തിക്കുന്നുണ്ട്. ഒളിയമ്പുകൾ എന്ന മലയാചിത്രത്തിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു പിന്നീട് മോഹൻലാൽ ചിത്രം ബട്ടർ ഫ്ലയിസ് എന്ന ചിത്രത്തിലൂടെ ആണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത്. അഭിനയ ജീവിതത്തിൽ വിജയങ്ങൾ ഒരുപാട് താരം നേടിയെടുത്തെങ്കിലും താരത്തിന്റെ ദാമ്പത്യ ജീവിതം അങ്ങനെ അല്ലായിരുന്നു.

സിനിമയിൽ അഭിനയിക്കവേ ഒരുപാട്നാളത്തെ പ്രണയത്തിനൊടുവിലാണ് തൻവീറിനെ ഐശ്വര്യ വിവാഹം ചെയ്യുന്നത്. വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നെങ്കിലും തൻവീറിന്റെ ഇഷ്ടപ്രകാരം ഐശ്വര്യ മതം മാറി വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടേയും ജീവിതം 2 വർഷമാണ് നീണ്ട് നിന്നത്. 1994 ൽ തുടങ്ങിയ ദാമ്പത്യ ജീവിതം 1996 ൽ അവസാനിച്ചു.1995 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നിരുന്നു. തൻവീറുമായുള്ള പ്രണയം വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ഐഷ്വര്യക്ക് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. ഈ വിഷാദം താരം അകറ്റിയിരുന്നത് മദ്യത്തിനും മയക്ക്മരുന്നിനും അടിമപ്പെട്ടുകൊണ്ട് ആയിരുന്നു.

പിന്നീട് ജീവിതം തിരിച്ചു പിടിക്കാൻ പുനരധിവാസ കേന്ദ്രത്തിൽ അഭയം പ്രാപിക്കുകയായുണ്ടായി. പിന്നീട് മകൾക്കായി വീണ്ടും ജീവിതം പുനരാംഭിച്ചു.എന്നാൽ വീണ്ടും ജീവിതത്തിൽ ഒറ്റപ്പെടും എന്നോർത്ത് താരം വീണ്ടും ഒരിക്കൽ ഉപേഷിച്ചിറങ്ങിയ വീട്ടിലേക്ക് തിരുത്തെത്തുകയുണ്ടായി. ദാമ്പത്യ ജീവിതത്തിനായി ഉപേക്ഷിച്ച സിനിമ ജീവിതവും ദാമ്പത്യം തകർന്നപ്പോൾ ഉണ്ടായ തെറ്റായ വഴികളും ഐഷ്വര്യക് വീണ്ടും പ്രയാസം ഉണ്ടക്കി. എന്നാൽ താരം ടെലിവിഷൻ മേഖലയിലൂടെ വീണ്ടും തിരിച്ചെത്തി. മറ്റ് ഭാഷകൾ താരത്തെ തഴഞ്ഞപ്പോൾ മലയാളി പ്രേഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴുള്ള ജീവിതം മകൾക്കയാണെന്നാണ് ഐഷ്വര്യ പറയുന്നത്.