എന്തിനാണ് അവര്‍ മതം ചോദിച്ചത്..? മനസ്സിനെ വല്ലാതെ അലട്ടിയ സംഭവത്തെ കുറിച്ച് ജസ്ല മാടശ്ശേരി

കേരളത്തിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ ആക്ടിവിസ്റ്റും മോഡലുമാണ് ജസ്ല മാടശ്ശേരി…ജീവിതത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉള്ള ജസ്ല തന്റെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ഒരു യാത്ര മാധ്യേ തന്റെ മനസ്സിനെ…

കേരളത്തിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ ആക്ടിവിസ്റ്റും മോഡലുമാണ് ജസ്ല മാടശ്ശേരി…ജീവിതത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉള്ള ജസ്ല തന്റെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ഒരു യാത്ര മാധ്യേ തന്റെ മനസ്സിനെ വല്ലാതെ അലട്ടിയ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജസ്ല. ഫേസ്ബുക്കിലൂടെയാണ് വഴിമധ്യേ തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് ജസ്ല തുറന്ന് പറഞ്ഞത്.. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

യാത്രയിലാണ് …വഴിമധ്യേ ഒരു ചെറിയ ആഘോഷം കണ്ടു വീഡിയോ എടുക്കാന്‍ അനുവാദം വാങ്ങി ….വളരെ സന്തോഷത്തോടെ തന്നെ അവര്‍ എടുത്തോളാന്‍ പറഞ്ഞു ..വീഡിയോ എടുത്തോണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കള്‍ വിളിച്ചു വാ പോവാം … അപ്പോഴേക്കും അവര്‍ വരുന്നു ….പ്രസാദമായി നിറയെ കല്‍ക്കണ്ടവും കശുവണ്ടിയും മുന്തിരിയും ഒക്കെ തരുന്നു …സന്തോഷത്തോടെ ഞങ്ങള്‍ അത് വാങ്ങിക്കഴിക്കുന്നു ..പിന്നീട് മുഖത്തേക്ക് നോക്കി ..ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്നൊക്കെ ചോദിക്കുന്നു …കന്നഡത്തില്‍ ..ഏതുമല്ലെന്നു ഞാന്‍ മലയാളത്തില്‍ പറഞ്ഞത് മനസ്സിലായില്ല ?? ഫ്രണ്ട്‌സിനോട് ചോദിക്കുന്നു അവര്‍

ഹിന്ദുവാണെന്ന് പറയുന്നു ….അപ്പൊ എന്നാല്‍ അമ്പലത്തില്‍ ഉത്സവം കൂടീട്ടു പോയാ മതി എന്ന് ??ഇല്ലണ്ണാ പോയിട്ട് ആവശ്യമുണ്ടെന്നു ഞങ്ങളും ….പൊരുന്ന വഴി മുഴുവന്‍ മനസ്സില് അവരെന്തിനായിരിക്കും മതം ചോദിച്ചത് ….മുസ്ലിമായിട്ടും അവനെന്തിനായിരിക്കും ഹിന്ദുവാണെന്ന് പറഞ്ഞതെന്ന് മനസ്സിനെ വല്ലാതെ അലട്ടി.. എന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.