സാധാരണ ആണുങ്ങള്‍ ഇതൊക്കെ ‘കല്ലിവല്ലി’ എന്ന് പറഞ്ഞ് ഒഴിവാക്കും!! തൊട്ടേന്നോ തടവിയെന്നോ പറഞ്ഞ് പരാതിയ്ക്ക് പോകാറില്ല

സെലിബ്രിറ്റികള്‍ക്ക് പലതരത്തിലുള്ള ആരാധകരുമായി ഇടപഴകേണ്ടി വരാറുണ്ട്. പ്രിയ താരങ്ങളെ കാണാന്‍ എന്ത് റിസ്‌കെടുക്കാനും തയ്യാറാണ് ആരാധകര്‍. ചിലര്‍ ഇഷ്ടം സൗമ്യതയോടെ പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ കുറച്ച് വയലന്റ് രീതികളോടാണ് താത്പര്യം. ബാരിക്കേഡ് തകര്‍ത്തും, ഓടിക്കയറിയും കൈയ്യില്‍…

സെലിബ്രിറ്റികള്‍ക്ക് പലതരത്തിലുള്ള ആരാധകരുമായി ഇടപഴകേണ്ടി വരാറുണ്ട്. പ്രിയ താരങ്ങളെ കാണാന്‍ എന്ത് റിസ്‌കെടുക്കാനും തയ്യാറാണ് ആരാധകര്‍. ചിലര്‍ ഇഷ്ടം സൗമ്യതയോടെ പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ കുറച്ച് വയലന്റ് രീതികളോടാണ് താത്പര്യം. ബാരിക്കേഡ് തകര്‍ത്തും, ഓടിക്കയറിയും കൈയ്യില്‍ പിടിച്ചുമെല്ലാം ആരാധകര്‍ അവരുടെ ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോഴേല്ലാം അത് താരങ്ങളെ ഉപദ്രവിക്കുന്ന തരത്തിലേക്കും മാറാറുണ്ട്. പല താരങ്ങള്‍ക്കും ആരാധകരുടെ ഭാഗത്തുനിന്നും മോശം അനുഭവം നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആരാധികയില്‍ നിന്നുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവമാണ് താരം പങ്കുവച്ചത്. ഒരിക്കല്‍ പ്രായമായ സ്ത്രീ ആരാധികയില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവമാണ് താരം വെളിപ്പെടുത്തുന്നത്.

ഒരു പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു, എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഇര ആണായാലും പെണ്‍ ആയാലും ലൈംഗികാതിക്രമം തന്നെയാണെന്ന് സോഷ്യലിടം പറയുന്നു. ദുല്‍ഖറിനെ അഭിനന്ദിച്ച് ജിതിന്‍ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

സാധാരണ ആണുങ്ങള്‍ ഇതൊക്കെ ‘കല്ലിവല്ലി’ എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. തൊട്ടേന്നോ തടവിയെന്നോ ഒക്കെ പറഞ്ഞ് സാധാരണ ആരും പരാതിക്കു പോകാറില്ല.
എന്നാല്‍ Dulquer നടത്തിയ ഈ തുറന്നുപറച്ചിലിലൂടെ celebrities, അത് ആണായാലും പെണ്ണായാലും പബ്ലിക് properties അല്ല എന്ന് ബോധമുള്ള കുറെ പേര്‍ക്കെങ്കിലും മനസ്സിലാകും എന്ന് വിചാരിക്കുന്നു.

വഴി ബ്ലോക്ക് ചെയ്തു തോന്നിയ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും , അനുവാദം ചോദിക്കാതെ സെല്‍ഫി എടുക്കുമ്പോഴും , ദേഹത്ത് കയറി പിടിക്കുമ്പോഴും പലരും നിശബ്ദരായി പ്രതികരിക്കാതെ നില്‍ക്കും….. ജനങ്ങള്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച്.. വാര്‍ത്തകള്‍ വളചോദിക്കപ്പെട്ടാലോ എന്ന് വിചാരിച്ച്.

ടോവിനോ യെ ഒരാള്‍ ജനക്കൂട്ടത്തില്‍ വച്ചു ഉപദ്രവിച്ചപ്പോള്‍ അയാള്‍ പ്രതികരിച്ചു. പ്രബുദ്ധ സമൂഹം അതിനു പ്രതികരിച്ചത് അയാളെ പിച്ചിപ്പൂ സ്റ്റാര്‍ എന്നൊക്കെ വിളിച്ചിട്ടായിരുന്നു…
പ്രേക്ഷകര്‍ സിനിമാ കാണുന്നത് അവരുടെ ആവശ്യത്തിനാണ് – ഫാമിലി യുമായി ഒന്ന് സന്തോഷിക്കാന്‍, stress മറക്കാന്‍, കൂട്ടുകാരുമായി അടിച്ചുപൊളിക്കാന്‍, etc. അല്ലാതെ ഒരു പാവം നടനല്ലേ, രക്ഷപെട്ടോട്ടെ എന്ന് പറഞ്ഞ് ആരും സിനിമയ്ക്കു പോവാറില്ല.
അതുകൊണ്ട് തന്നെ ഞങ്ങള്‍ സിനിമാ കണ്ടതുകൊണ്ടാണ് ഇവന്‍ വല്യ ആളായത് എന്ന് ചിന്തിക്കുന്നവരെ മണ്ടന്മാര്‍ എന്നെ പറയാന്‍ കഴിയൂ. ഇങ്ങനെ ഉള്ളവര്‍ ആണ് celebrities നെ പബ്ലിക് പ്രോപ്പര്‍ട്ടി പോലെ കാണുന്നത്. പബ്ലിക് space ഇല്‍ വച്ചു misbehave ചെയ്യുന്നവര്‍ക്കെതിരെ സ്‌പോട് ഇല്‍ പ്രതികരിച്ചു complaint ഉം കൊടുക്കണം എന്നാണ് എന്റെ പക്ഷം. Well done Dulquer. എന്നാണ് ജിതിന്‍ കുറിച്ചത്.