ലാലേട്ടന് ശേഷം കണ്ട ഏറ്റവും വലിയ എക്‌സ്പ്രസീവ് ഐസിന്റെ ഉടമ!!! പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചെത്തട്ടെ

മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളിലൂടെ ഫഹദ് ആരാധരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. മലയാളവും കടന്ന് തമിഴകത്തും ഫഹദ് തന്റേതായ ഇടം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഫഹദിനെ കുറിച്ചുള്ള ആരാധകന്റെ…

മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളിലൂടെ ഫഹദ് ആരാധരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
മലയാളവും കടന്ന് തമിഴകത്തും ഫഹദ് തന്റേതായ ഇടം ഉറപ്പിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ഫഹദിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ജിതിന്‍ ജോസഫ് പങ്കുവച്ച കുറിപ്പിങ്ങനെ,

‘അവരൊടെ കണ്‍കളേ പേസുവാറ്’ വിക്രം കണ്ട് മനസ്സ് നിറഞ്ഞിറങ്ങിയ ഒരു പ്രേക്ഷകന്‍ ഫഹദിനെപ്പറ്റി പറഞ്ഞതാണ് ??. ലാലേട്ടന് ശേഷം ഞാന്‍ കണ്ട ഏറ്റവും expressive eyes ന്റെ ഉടമ ??
വിക്രം പോലൊരു ബ്രഹ്‌മാണ്ഠ പടത്തില്‍ അമര്‍ പോലുള്ള ഒരു heavy റോള്‍, ഏറ്റവും കൂടുതല്‍ screen space ഉള്ള character ലോകേഷും കമലും വിശ്വസിച്ച് ഒരു മലയാളി നടനെ ഏല്‍പ്പിക്കണമെങ്കില്‍ അയാളുടെ കഴിവ് എത്രത്തോളമായിരിക്കും. YESS-! It is Fahad Fassil, The powerhouse of talents-.

നായകന്റെ identity ഇന്റര്‍വെല്‍ ഇല്‍ മാത്രം reveal ചെയ്യുന്ന ചിത്രം അത് വരെ engaged and connected ആയി കൊണ്ടുപോകുക എന്ന വല്യ ദൗത്യം ഫഹദിനുണ്ടായിരുന്നു. അക്കാര്യം പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായി അയാള്‍ നിര്‍വഹിച്ചു

Interval ബ്ലോക്ക് ഇല്‍ വിക്രം ആരാണെന്നും അയാളുടെ ലെവല്‍ എന്താണെന്നും പ്രേക്ഷകര്‍ അറിയുന്നത് അമറിന്റെ കണ്ണുകളിലൂടെയും മുഖത്തു വിരിയുന്ന ആരാധനയും അത്ഭുതവും കലര്‍ന്ന ഭവങ്ങളിലൂടെയുമാണ്.
ക്ലൈമാക്‌സില്‍ ട്രിഗ്ഗര്‍ unlock ചെയ്യാന്‍ വിക്രം ടാങ്ക് വലിച്ചുകൊണ്ട് വരുമ്പോള്‍, കുഞ്ഞുമായി തിടുക്കത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടയിലും അമര്‍ തന്നെ വിസ്മയിപ്പിച്ച തന്റെ ആരാധന മൂര്‍ത്തിയെ തിരിഞ്ഞുനോക്കുന്നുണ്ട്… ശരിക്കും കണ്ണുകള്‍ അഭിനയിച്ച നിമിഷം… Goosebumbs unlimited സീന്‍ ????.

ഫഹദ് എന്ന പെര്‍ഫോര്‍മറുടെ റൊമാന്‍സും, grey shade ഉം, പ്രതികാ രവുമെല്ലാം വിക്രം സിനിമയില്‍ വളരെ significant ആയിരുന്നു. തുടക്കം മുതല്‍ അവസാനം വരെ, ഒരു തരി പാളാതെ അമര്‍ നെ ഗംഭീരമാക്കി ഫഹദ്. മലയാളത്തിലെ ഏറ്റവും കഴിവുള്ള പുതു തലമുറ നടന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.. ഫഹദ്. കോമഡി റോള്‍സ് ഇല്‍ ചെറിയ പോരായ്മ ഉണ്ടെങ്കിലും ബാക്കിയെല്ലാം ഭദ്രമാണിവിടെ. പുതിയ ഫോട്ടോകളില്‍ അനാരോഗ്യം നിഴലിക്കുന്നുണ്ടെങ്കിലും, പഴയ physical form ഇലേക്ക് പെട്ടെന്ന് തിരിച്ചെത്തട്ടെ എന്നാഗ്രഹിക്കുന്നു ??. എന്നാണ് ജിതിന്‍ പറയുന്നത്.