ഉപ്പും മുളകിനും ശേഷം ലച്ചും പാറുകുട്ടിയും വീണ്ടും ഒന്നിച്ചു, ചിത്രം പുറത്ത് വിട്ട് താരം

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു.ശക്തമായ പിന്തുണയായിരുന്നു ഉപ്പും…

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു.ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്.വിവാഹത്തിന് പിന്നാലെയായി പരമ്ബരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. വിവാഹം കാണിച്ചതും ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു.

ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു.യാത്രകള്‍ നടത്തുന്നുണ്ടെന്നും യാത്ര വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവെക്കുമെന്നും താരം പറഞ്ഞിരുന്നു. പ്രതിശ്രുത വരനായ റോവിനൊപ്പമുള്ള യാത്രാവീഡിയോകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. മ്യൂസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ജൂഹിയും റോവിനും പരിചയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. ഉപ്പും മുളകിൽ നിന്നും മാറിയെങ്കിലും ജൂഹി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, ജൂഹി മാറിയതിനു പിന്നാലെ പരമ്പരയും അവസാനിപ്പിക്കുകയായിരുന്നു,

പരമ്പര നിർത്താനുള്ള കാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല, ഇപ്പോൾ ജൂഹിയും പാറുകുട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.വിഷുപ്രമാണിച്ചായിരുന്നു ഓൺസ്ക്രീൻ സഹോദരങ്ങൾ ഒത്തുകൂടിയത്. പാറുക്കുട്ടിക്കൊപ്പമുള്ള ചിത്രം ജൂഹി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യൽ പരസ്യത്തിലായിരുന്നു ജൂഹിയും അമേയയും എത്തിയത്. കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോൾഡ് ആൻഡ് ഡയമൻസിനോടൊപ്പം… എന്ന് കുറിച്ചു കൊണ്ടാണ് പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് .