ആ പേടി അത്ര പെട്ടെന്ന് പോകുന്ന ഒന്നല്ല എന്ന് പലർക്കും പറഞ്ഞാൽ മനസിലാകില്ല

ബിഗ്‌ബോസിൽ ഏറെ ശ്രദ്ധ നെയ്യ് ഒരു ആക്ടിവിസ്റ്റാണ് ജസ്ല മാടശ്ശേരി, ജസ്ല പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ജസ്ല ഇപ്പോൾ ജസ്‌ല പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്,…

ബിഗ്‌ബോസിൽ ഏറെ ശ്രദ്ധ നെയ്യ് ഒരു ആക്ടിവിസ്റ്റാണ് ജസ്ല മാടശ്ശേരി, ജസ്ല പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ജസ്ല ഇപ്പോൾ ജസ്‌ല പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, മെൻസ്ട്രൽ കപ്പിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ജസ്ല മാടശ്ശേരി പങ്കുവെച്ചിരിക്കുന്നത്. ഡോക്ടർ വീണ പങ്കുവെച്ച പോസ്റ്റാണ് ജസ്ല ഷെയർ ചെയ്തിരിക്കുന്നത്

പോസ്റ്റ്‌ ഇങ്ങനെ , ഞാൻ menstrual കപ്പ്‌ ഉപയോഗിക്കാറില്ല. എനിക്ക് സൗകര്യമില്ല. പേടിയും ഉണ്ട്. ആ പേടി അത്ര പെട്ടെന്ന് പോകുന്ന ഒന്നല്ല എന്ന് പലർക്കും പറഞ്ഞാൽ മനസിലാകില്ല. “കപ്പ് ഉപയോഗിക്കൂ” എന്ന് ഉപദേശം കേട്ട് മടുത്തിട്ടുമുണ്ട്. Menstrual cup റിലേറ്റഡ് ആയി മാത്രമുള്ള ക്ലാസ്സ്‌ എടുക്കാൻ പോകാറുമില്ല. ജനറൽ ആയ ക്ലാസ്സിൽ കപ്പ്‌ നല്ലതാണെന്ന studies ഉണ്ടെന്ന് പറയാറുമുണ്ട്. ഉപയോഗിക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ സ്റ്റഡീസ് ഉണ്ടായാൽ കൊള്ളാം എന്ന അഭിപ്രായവും ഉണ്ട്. ഇഷ്ടമില്ലെന്ന് ഒരുപാട് പറഞ്ഞിട്ടും കേൾക്കാതെ “പരിസ്ഥിതി മലിനീകരണം” പറഞ്ഞു വരുന്നവരെ എടുത്തിട്ട് കത്തിക്കാനും തോന്നിയിട്ടുണ്ട്.

പറ്റുന്ന സാധനങ്ങൾ ആളുകൾ യൂസ് ചെയ്യട്ടെ. വളരെ പേർസണൽ ആയ കാര്യം ആണ് menstrual കപ്പ്‌ എന്നത്. അത് മനസിലാക്കുക. Thanks to Sindhu Mariya Nepolean സരിത and തൊമ്മിക്കുഞ്ഞ് രമ്യാ for your posts. ആരോഗ്യപരമായ രീതിയിൽ തുണി ഉയോഗിച്ചാൽ പോലും ഒരു വിഷയമുള്ള കാര്യമല്ല. Department of Women and Child Development ഇന്നലെ നടത്തിയ “”ആർത്തവം അറിയേണ്ടതെല്ലാം”” എന്ന പരിപാടിയിൽ സംസാരിച്ച Dr Shimna ആർത്തവത്തെ കുറിച്ച് ഇനിയും അറിയാൻ കുറച്ചുകൂടെ മെനക്കെടുന്നത് നന്നായിരിക്കും എന്ന തോന്നലും ഉണ്ട്. വൃത്തിയായി ഉപയോഗിക്കുന്ന തുണി മൂന്ന് മാസം കഴിഞ്ഞ് ഉപേക്ഷിക്കണം എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കയ്യാണ്. ഇന്നും പല സ്ത്രീകളും ഉപയോഗിക്കാൻ തുണി പോലുമില്ലാതെ ആർത്തവം ഒലിപ്പിച്ചു നടക്കുന്ന അവസ്ഥകൾ കേരളത്തിലും കണ്ടിട്ടുണ്ട്. Ground reality എന്നത് Dr Shimna മാത്രം കാണുന്ന കാര്യമല്ല എന്നുകൂടെ ഓർക്കണം.

പിന്നെ ഫെമിനിസ്റ്റുകളെയൊക്കെ കേരളത്തിലെ സ്ത്രീകൾ അംഗീകരിച്ച് തുടങ്ങിയിട്ട് എത്രയോ നാളുകളായി. Ground reality ലേശം കലക്കി എടുക്കട്ടെ??? ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ആയി ആണ് പാഡ് നെ പലരും കാണുന്നത്. പാഡ് കത്തിക്കൽ എന്നത് ഇത്രയേറെ മലകേറുന്ന പരിപാടിയാണെന്ന മട്ടിൽ സമൂഹത്തിലെ ഏറ്റവും സാധാരണമനുഷ്യരോട് അഡ്രസ് ചെയ്യുന്നതിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. “എഴുതാനേറെയിഷ്ടം വായിക്കപ്പെടാനും” എന്നതൊക്കെ വളരെ സ്വഭാവികമായ കാര്യങ്ങൾ ആണ്. അത് പക്ഷേ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥകൾ മറന്നും പൊതുബോധസ്വീകാര്യതയുള്ള കാര്യങ്ങൾ മാത്രം അഡ്രസ് ചെയ്തും ആകരുത് എന്ന് എല്ലാവർക്കും ശ്രദ്ധിക്കാം. NB: അഭ്യുതയംടീംസിന്റെ ശല്യം സഹിക്കവയ്യാതെ ഇനി ആരേലും വന്നാൽ “”ദേ എന്റെ കൊണോത്തിലെ കപ്പ്‌”” എന്ന് പറയാൻ ചുമ്മാ വാങ്ങിവെച്ച കപ്പ് ആണ് ചിത്രത്തിൽ. അത്രേം ശല്യമാണ് ചിലർ