അന്ന് എനിക്ക് ഒരുപാട് സിനിമയിൽ അഭിനയിക്കണം,പണം ഉണ്ടാക്കണമെന്നായിരുനു ചിന്ത എന്നാൽ ഇപ്പോൾ സെൻസുണ്ട്, ജ്യോതിക 

ജിയോ ബേബി, മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ് തീയറ്ററുകളിൽ, ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത് തമിഴ് നടി ജ്യോതിക സൂര്യയാണ്, താൻ ചെയ്യ്ത ചിത്രങ്ങളെ കുറിച്ച് തുറന്നു…

ജിയോ ബേബി, മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ് തീയറ്ററുകളിൽ, ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത് തമിഴ് നടി ജ്യോതിക സൂര്യയാണ്, താൻ ചെയ്യ്ത ചിത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി, ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ അഭിമുഖ്ത്തിലാണ് താരം ഈ കാര്യങ്ങൾ പറയുന്നത്,ചെറിയ വയസിൽ സിനിമയിൽ എത്തിയതാണ് ആ സമയം മുതൽ നല്ല ഹീറോസിന്റെ കൂടെ ആയിരുന്നു അഭിനയിച്ചത്

അന്ന് എനിക്ക് ഒരുപാട് സിനിമയിൽ അഭിനയിക്കണം, ധാരാളം പണം ഉണ്ടാക്കണമെന്നായിരുന്നു ചിന്ത, അന്ന് ഒരുതരത്തിൽ സെൻസില്ല എന്ന് തന്നെ പറയാം, അന്ന് നല്ല റോൾ എന്താണെന്നോ, ഈക്വൽ റോൾ എന്താണന്നോ ഒന്നുമറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് സെൻസുണ്ട്, കുറച്ചു കാലം കഴിഞ്ഞപ്പോൾ സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞു ജ്യോതിക പറയുന്നു. ഇപ്പോൾ നല്ല സിനിമകളുടെ ഭാഗമാകണം, നല്ല റോളുകൾ കിട്ടുകയാണെങ്കിൽ അഭിനയിക്കും ഇല്ലെങ്കിൽ വേണ്ടാന്ന് വെക്കും

അതുപോലെ എന്താണ് ഇത്രയും സിംപിൾ ആയി കാണുന്നത് എന്ന് അവതാരകൻ ചോദിച്ചപ്പോൾ നടി പറയുന്നത് താൻ മാത്രമല്ല സൂര്യയും വളരെ സിംപിൾ ആണ്, അതുപോലെ ആണ് അദ്ദേഹത്തിന്റെ കുടുംബവും. പതിനാറ് വര്ഷമായി താൻ അവരുടെ കൂടെയാണ്,പിന്നെ തന്റെ നാച്ചറും ഇങ്ങനെയാണ് ജ്യോതിക പറയുന്നു , സ്ത്രീകൾക്ക് ബഹുമാനം കിട്ടുന്ന റോളുകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, തിമിഴിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള റോൾ കിട്ടാൻ  പ്രയാസമാണ്, നടിയുടെ സിംപിൾ രീതിയെ കുറിച്ച് മമ്മൂട്ടീ പറയുന്നതും ജ്യോതിക ശരിക്കും ഒരു സിംപിൾ തന്നെയാണ് അതാണ് ജ്യോതികയുടെ ട്രേഡ്‌മാർക്ക് എന്നും