മലയാളസിനിമയിൽ തനിക്ക് ആരാധനയും, ഞെട്ടലും ഉണ്ടാക്കിയ ചിത്രത്തെ കുറിച്ച് , ജ്യോതിക 

മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം കാതൽ ദി കോർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് തമിഴ് നടി ജ്യോതിക, ഇപ്പോൾ തനിക്കിഷ്ട്ടപെട്ട മലയാള സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി, തനിക്ക് മലയാള സിനിമയിൽ ആരാധനയും അതുപോലെ ഞെട്ടലും…

മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം കാതൽ ദി കോർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് തമിഴ് നടി ജ്യോതിക, ഇപ്പോൾ തനിക്കിഷ്ട്ടപെട്ട മലയാള സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി, തനിക്ക് മലയാള സിനിമയിൽ ആരാധനയും അതുപോലെ ഞെട്ടലും ഉണ്ടാക്കിയ ഒരു ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ശരിക്കും സിനിമ കണ്ടു താൻ ഷോക്കായി പോയി,മലയാളം സിനിമ കുറച്ചു പ്രോഗ്രസ്സിവ് ആണ് അത് തനിക്കറിയാം എന്നും നടി പറയുന്നു

ചിത്രത്തിൽ വളരെ കുറച്ചു ഡയലോഗുകളും , എന്നാൽ നല്ല പെര്ഫോമന്സുകളുമാണ് ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. എന്തായാലും ആ ചിത്രം തന്റെ ആരാധന ചിത്രമാണെന്നും ഒപ്പം അത് കണ്ടു നല്ല ഞെട്ടലും ഉണ്ടെന്നാണ് ജ്യോതിക പറയുന്നത്, ചിത്രം തമിഴിലും റീമേക്ക് ചെയ്യ്തിരുന്നു, അതുപോലെ കാതൽ ദി കോർ എന്ന ചിത്രത്തിലും ഒപ്പം മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നും ജ്യോതിക പറയുന്നു.

മമ്മൂട്ടി, ജ്യോതിക അഭിനയിക്കുന്ന പുതിയ ചിത്രം ‘കാതൽ ദി കോർ’ നവംബർ 23  നെ ആണ് റിലീസ് ചെയ്യുന്നത്, ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാം, ജിയോ ബേബി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.