പ്രിയപ്പെട്ടവരോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് ദിലീപ്!! അതിഥിയായി വിളിച്ചതില്‍ സന്തോഷമെന്ന് കാവ്യ

ഏറെ നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയില്‍ അതിഥികളായെത്തി നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാമാധവനും. താരങ്ങള്‍ ഇരുവരും ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് താരദമ്പതികള്‍ ഒരുമിച്ച് പരിപാടിയ്ക്ക് എത്തുന്നത്. പാലക്കാട്…

ഏറെ നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയില്‍ അതിഥികളായെത്തി നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാമാധവനും. താരങ്ങള്‍ ഇരുവരും ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് താരദമ്പതികള്‍ ഒരുമിച്ച് പരിപാടിയ്ക്ക് എത്തുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയ്ക്കാണ് താരങ്ങള്‍ ഒരുമിച്ച് എത്തിയത്.

വര്‍ഷങ്ങളായി താന്‍ ഏറെ വിഷമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലതും തുറന്നു പറയാനുണ്ട്. പക്ഷേ ഇപ്പോള്‍ അതിന് തനിക്ക് അനുമതിയില്ലെന്നും ദിലീപ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി ശബരി സെട്രന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനാണ് ദിലീപും കാവ്യയും മുഖ്യാതിഥികളായി എത്തിയത്.

താരങ്ങളെ കാണാന്‍ സ്‌കൂള്‍ പരിസരത്തേക്ക് ആയിരക്കണക്കിന് പേര്‍ എത്തിയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതിനെ കുറിച്ചൊന്നും പറയാന്‍ പറ്റില്ലെന്നും പിന്നീടൊരിക്കല്‍ പ്രിയപ്പെട്ടവരോട് എല്ലാം പറയാമെന്നും ദിലീപ് പറഞ്ഞു.

വളരെ നാളുകള്‍ക്ക് ശേഷം പൊതു വേദിയില്‍ അതിഥിയായി എത്തിയതിലെ സന്തോഷവും കാവ്യ പങ്കുവച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ആളുകളെ ഇങ്ങനെ ഫേസ്‌ചെയ്യുന്നത്. മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്നതെന്നും കാവ്യയും പറഞ്ഞു.