ഒടുവിൽ ആ സർപ്രൈസ് പുറത്ത് വിട്ട് കാവ്യ മാധവൻ

മലയാള സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി സിനിമാ പ്രേമികളുടെ  പ്രിയ താരമായി മാറിയ അഭിനേത്രിയാണ് കാവ്യാ മാധവൻ. മലയാള സിനിമാ രംഗത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ…

മലയാള സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി സിനിമാ പ്രേമികളുടെ  പ്രിയ താരമായി മാറിയ അഭിനേത്രിയാണ് കാവ്യാ മാധവൻ. മലയാള സിനിമാ രംഗത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ രംഗത്തിലേക്കെത്തിയത് 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ്.അതിന് ശേഷം പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു, അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിനിമയിൽ വളരെ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം. പക്ഷെ എന്നാൽ ആദ്യ വിവാഹം പരാജയം ആയിരുന്നു, അതിന് ശേഷം പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാ സരോവരത്തിൽ വളരെ ഏറെ  സന്തോഷത്തിലാണ് കാവ്യ. എന്നാൽ കഴിഞ്ഞ ദിവസം കാവ്യ മാധവന്റേതായി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് വന്നിരുന്നു. കാവ്യയുടേത് ആയി ഒരു വലിയ സർപ്രൈസ് പുറത്ത് വരാൻ പോകുകയാണ് എന്നും ആ സർപ്രൈസ് അറിയാൻ നിങ്ങൾ റെഡിയാണോ എന്നുമാണ് കാവ്യയുടേതായി പുറത്ത് വന്ന പോസ്റ്റിൽ പറഞ്ഞത്. എന്നാൽ എന്താണ് കാര്യം എന്നറിയാൻ കാവ്യയുടെ ആരാധകർ വളരെ ആകാംക്ഷയിൽ ആയിരുന്നു.

കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വരുന്നോ എന്നും കാവ്യ വീണ്ടും അമ്മയാകാൻ പോകുകയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആയിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ സർപ്രൈസ് പുറത്തായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കാവ്യ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എല്ലാവര്ക്കും ഓണാശംസകൾ നേർന്നുകൊണ്ടാണ് കാവ്യ തന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിൽ ആദ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് വരെ ഇൻസ്റ്റാഗ്രാമിൽ കാവ്യ സജീവമായിരുന്നില്ല.