കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു!!! 13 വര്‍ഷത്തെ പ്രണയം, സ്‌കൂള്‍ കാലത്തെ സുഹൃത്തുക്കള്‍

മലയാളവും കടന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് കീര്‍ ത്തി സുരേഷ്. തെന്നിന്ത്യയില്‍ വളരെ പെട്ടെന്ന് തന്നെ നായികയായി മാറാന്‍ കീര്‍ത്തിയ്ക്കായി. മഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച…

മലയാളവും കടന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് കീര്‍
ത്തി സുരേഷ്. തെന്നിന്ത്യയില്‍ വളരെ പെട്ടെന്ന് തന്നെ നായികയായി മാറാന്‍ കീര്‍ത്തിയ്ക്കായി. മഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിയായി മാറി. നാനി നായകനായ ‘ദസറ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച ദിവസം കീര്‍ത്തി അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണ്ണനാണയം സമ്മാനിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥീരീകരണണമുണ്ടായില്ല. ഇപ്പോഴിതാ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു. അതേസമയം, അനിരുധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും കീര്‍ത്തി തള്ളിക്കളഞ്ഞിരുന്നു

എന്നാല്‍, ഇപ്പോഴിതാ കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇരുവരും സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടുകാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ വിവാഹം വീണ്ടും സോഷ്യലിടത്ത് വൈറലാകുകയാണ്. തമിഴ് മാധ്യമങ്ങളിലാണ് താര വിവാഹം വ്യാപകമായി പ്രചരിക്കുന്നത്.

അതേസമയം, വെറുമൊരു അഭ്യൂഹം മാത്രമാണോ എന്ന് ഉറപ്പില്ലെങ്കിലും ഇതിലും കീര്‍ത്തി തന്നെ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.