Film News

ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ദാ അവസാനം; കുടുക്ക് 2025 ഒടിടിയിൽ എത്തി കഴിഞ്ഞു, സ്ട്രീമിം​ഗ് എവിടെ?

Published by
Gargi

ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം കുറിച്ച് ‘കുടുക്ക് 2025’ ഒടിടിയിലെത്തി. ദുർ​ഗ കൃഷ്ണ, കൃഷ്ണശങ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒടിടിയിൽ എത്തിയിട്ടുള്ളത്. വൻ വിവാദങ്ങൾക്ക് കാരണമായ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലഹരിയാണ്.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. 2022 ഓ​ഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ കുടുക്ക് വേറിട്ട പ്രമേയം കൊണ്ട് ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉണ്ടായത്. ദുർ​ഗയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് രം​​ഗങ്ങൾ ആയിരുന്നു കാരണമായത്.

കടുത്ത സൈബർ ആക്രമണമാണ് ദുർ​ഗയ്ക്ക് നേരിടേണ്ടി വന്നത്. കൃഷ്ണ ശങ്കറും ദുർ​ഗയും കടുത്ത ഭാഷയിൽ തന്നെ വിഷയത്തിൽ പ്രതികരിച്ചു. പക്ഷേ, ദുർ​ഗയുടെ ഭർത്താവിനെ വരെ പലരും ഇതിലേക്ക് വലിച്ചിഴച്ചു. ലിപ് ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവരോട് പുച്ഛം മാത്രമാണെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കിയവരുടെ വായ അടപ്പിക്കാൻ ദുർ​ഗയുടെ ഭർത്താവ് അർജുന് സാധിച്ചിരുന്നു.
സൈന പ്ലേയ്ക്ക് ആണ് കുടുക്കിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഇന്ന് സൈനയിൽ എത്തിക്കഴിഞ്ഞു. ഒടിടി സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.