Film News

‘ഹൃദയം തകര്‍ന്നത് പോലെ’!! ടീം ഇന്ത്യയുടെ പരാജയത്തില്‍ നടി രേഖ ഭോജ്

Published by
Anu B

ഇന്ത്യാ-ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തില്‍ ആറ് വിക്കറ്റിന് ടീം ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ് കങ്കാരുക്കള്‍. ക്രിക്കറ്റ് ലോകം ഒന്നടങ്കം കടുത്ത നിരാശയിലും ദു:ഖത്തിലുമാണ്, പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ടീം ഇന്ത്യയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

ഇന്ത്യ ലോകകപ്പില്‍ വിജയിച്ചാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്, പിന്നാലെ ട്രോളുകളിലും നടി നിറഞ്ഞു.


ഇപ്പോഴിതാ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വേദനാജനകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രേഖ. ‘ഹൃദയം തകര്‍ന്നത് പോലെ, എങ്കിലും എന്റെ ഭാരതം മഹത്തരമാണ്, ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’- എന്നാണ് രേഖ ഭോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യ മൂന്നാം ലോക കിരീടം ചൂടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഒരു പ്രഖ്യാപനത്തോടെ വിമര്‍ശനം നിറഞ്ഞതോടെ വിശദീകരണവുമായി രേഖ എത്തിയിരുന്നു. ഇന്ത്യന്‍ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു നടി വിശദീകരിച്ചത്.