ബസ്സ് കണ്ടക്ടറില്‍ നിന്ന് ഫ്‌ളൈറ്റ് കണ്ടക്ടറിലേക്ക് പ്രമോഷന്‍! വീഡിയോയുമായി ചാക്കോച്ചന്‍

വൈറ്റില.. പാലാരിവട്ടം.. ആളുണ്ടേല്‍ വേഗം കേറിക്കോ.. ഫ്‌ളൈറ്റ് ഇപ്പോള്‍ എടുക്കും.. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ…

വൈറ്റില.. പാലാരിവട്ടം.. ആളുണ്ടേല്‍ വേഗം കേറിക്കോ.. ഫ്‌ളൈറ്റ് ഇപ്പോള്‍ എടുക്കും.. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്‌ലൈറ്റിന്റെ ഡോറില്‍ തൂങ്ങിനിന്ന് വൈറ്റില വൈറ്റില പാലാരിവട്ടം എന്നു കുഞ്ചാക്കോ ബോബന്‍ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.

മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ എഴുതയിരിക്കുന്നതും. ‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ലൈറ്റ് കണ്ടക്ടറായി പ്രമൊഷന്‍ കിട്ടിയപ്പോള്‍ എന്നും ചാക്കോച്ചന്‍ എഴുതിയിരിക്കുന്നു.. വീഡിയോയ്ക്ക് സിനിമാ രംഗത്തെ തന്നെ ചാക്കോച്ചന്റെ സുഹൃത്തുക്കളും മറ്റ് സുഹൃത്തുക്കളും ആരാധകരും കമന്റ് പങ്കുവെച്ചിരിക്കുന്നു.

ഇടപ്പള്ളി സ്‌കൂളിന്റെ അവിടെ ഒന്ന് ചവിട്ടി തര്വോ സേട്ടാ.. എന്നാണ് ഫുഡ് ഹണ്ടര്‍ സാബു കുറിച്ചത്. സംവിധായകന്‍ ജിസ് ജോയ്, നവ്യ നായര്‍ എന്നിവരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. റോഡിലെ അവസ്ഥ വെച്ച് ഇത് തന്നെ ബെസ്റ്റ് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ബിഗ് സ്‌ക്രീനില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന ചാക്കോച്ചന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)