പ്രിയ ചെയ്യരുതെന്ന് പറഞ്ഞ പടങ്ങളൊക്കെ വിജയിച്ചു; ചെയ്യാന്‍ പറഞ്ഞതൊക്കെ പൊട്ടി; ഭാര്യയെക്കുറിച്ച് സത്യസന്ധമായി തുറന്നു പറഞ്ഞ ചാക്കോച്ചന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ വന്നതോടെ പരസ്പരം പുകഴ്ത്തലാണ് പലരുടെയും മെയിന്‍. അത് ഭര്‍ത്താവും ഭാര്യയും ആയാലും സുഹൃത്തുക്കളായാലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍, ഇപ്പോഴിതാ ആ പുകഴ്ത്തലുകള്‍ക്ക് ഒരു മാറ്റം വരുത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.…

സോഷ്യല്‍ മീഡിയ വന്നതോടെ പരസ്പരം പുകഴ്ത്തലാണ് പലരുടെയും മെയിന്‍. അത് ഭര്‍ത്താവും ഭാര്യയും ആയാലും സുഹൃത്തുക്കളായാലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍, ഇപ്പോഴിതാ ആ പുകഴ്ത്തലുകള്‍ക്ക് ഒരു മാറ്റം വരുത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ഭാര്യയെക്കുറിച്ച് എപ്പോഴും നല്ലതു മാത്രം പറഞ്ഞിരുന്ന ചാക്കോച്ചന്‍ ഇപ്പോഴിതാ ഒരു ഇകഴ്ത്തല്‍ നടത്തിയിരിക്കുകയാണ്. അത് രസകരമായ ഒരു താഴ്ത്തിക്കെട്ടലാണ്. പൊതുവേ നടീ നടന്മാര്‍ നേരിടുന്ന ഒരു ചോദ്യമാണ് പരസ്പരം സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ, ഇടപെടാറുണ്ടോ…? എന്നത്.

kunchako-boban-gift-to-boni
 

അതിങ്ങനെയാണ്, പ്രിയ ചെയ്യരുതെന്ന് പറഞ്ഞ പടങ്ങളൊക്കെ വിജയിച്ചു. ചെയ്യാന്‍ പറഞ്ഞതൊക്കെ പൊട്ടി. ഇത്തരത്തില്‍ ഭാര്യയെക്കുറിച്ച് സത്യസന്ധമായി തുറന്നു പറഞ്ഞ ചാക്കോച്ചന് കൈയ്യടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇനി കാത്തിരിക്കാം.. കുഞ്ചാക്കോ ബോബന്റെ ഈ പ്രതികരണത്തില്‍ പ്രിയയ്ക്ക് എന്തെങ്കിലും പിണക്കമുണ്ടോ എന്നറിയാന്‍.

അഭിനയിക്കുന്ന പടങ്ങള്‍ എല്ലാം വിജയിക്കണമെന്ന് വാശിപിടിക്കാന്‍ പറ്റുമോ…? ചില കഥകള്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായാല്‍ അവര്‍ തള്ളാറുണ്ട്.

ചാക്കോച്ചന്‍ അനിയത്തിപ്രാവു മുതല്‍ ഇങ്ങോട്ട് യുവാക്കളുടെ ഹരമാണ്. കാമുകിമാര്‍ക്ക് കാമുകന്മാരെ തെരഞ്ഞെടുക്കാനുള്ള അളവുകോലാണ്. അനിയത്തി പ്രാവ് സിനിമ ഇപ്പോഴും ടി വിയില്‍ കാണിക്കുമ്പോള്‍ ആരാധകര്‍ ഏറെയുമാണ്.

അങ്ങനെയുള്ള ആരാധകര്‍ ഏറെയുള്ള ചാക്കോച്ചന്‍ ആരെ കെട്ടും എന്നത് ഉറ്റിനോക്കിയിരിക്കുമ്പോഴാണ് ചാക്കോച്ചന്റെ ലിസ്റ്റിലേയ്ക്കുള്ള പ്രിയയുടെ വരവ്. ലെറ്ററുകള്‍ നിരവധി അയച്ച് ചാക്കോച്ചനു വേണ്ടി കാത്തിരുന്ന കാമുകിമാര്‍ തെല്ല് അസൂയയോടെയാണ് ഈ വാര്‍ത്ത കേട്ടത്. പിന്നീട് ഇസയ്ക്കായുള്ള വരവ് താമസിച്ചതോടെ പ്രിയയുടെ മുഖം വാടിത്തുടങ്ങി. ഇതൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഏവര്‍ക്കും അറിവുള്ളതാണ്. ഇപ്പോള്‍ ഇസയാണ് താരം. ചാക്കോച്ചന്റെ പേജുകള്‍ നിറയെ ഇസയ്‌ക്കൊപ്പമുള്ള നിമിഷങ്ങളാണ്.