പേട്ട ജയന്റെ ഷോ ഓഫ്..മിത്രം പറഞ്ഞത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്നിട്ട് വേദിയില്‍ ചര്‍ദ്ദിച്ചു, എംഎ നിഷാദ്

നെല്‍ കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പരാമര്‍ശമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനെ പിന്തുണച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ നിറയുന്നുണ്ട്. നിര്‍മാതാവും സംവിധായകനുമായ എംഎ നിഷാദ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ…

നെല്‍ കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പരാമര്‍ശമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനെ പിന്തുണച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ നിറയുന്നുണ്ട്. നിര്‍മാതാവും സംവിധായകനുമായ എംഎ നിഷാദ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക എന്നാണ് എം എ നിഷാദ് പറയുന്നത്. മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്നിട്ട് വേദിയില്‍ ചര്‍ദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യമെന്നും നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക. ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെ. അയാളുടെ പ്രസംഗത്തില്‍ ഒരാത്മ സുഹൃത്തിന്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്ന് വേദിയില്‍ ചര്‍ദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യം. കര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാല്‍ ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകര്‍ക്ക് കാണാം. ചുമ്മ ഷോ, നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ എന്തരോ എന്തോ ?
NB
ആത്മ മിത്രം കൃഷ്ണപ്രസാദ് അവര്‍കള്‍
മാസങ്ങള്‍ക്ക് മുമ്ബ് നെല്ലിന്റെ പൈസ
വാങ്ങിയതിന്റെ രസീത് ദാ..താഴെ കൊടുക്കുന്നു.
പേട്ട ജയന്‍ നീ കുറച്ചും കൂടി മൂക്കാനുണ്ട്
ധ്വജ പ്രണാമം. എന്നാണ് നിഷാദിന്റെ കുറിപ്പ്.