എനിക്കും കുടുംബമുണ്ട്, തെറ്റ് പറ്റി, ക്ഷമാപണവുമായി അശ്വതിയുടെ ഫോട്ടോയ്ക്ക് കമെന്റിട്ട യുവാവ്

നടിയും അവതാരകയുമായ അശ്വതിയുടെ ഒരു ചിത്രത്തിന് ഒരു യുവാവ് നൽകിയ കമെന്റിന് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, ഇത് വൈറൽ ആയതിനെത്തുടർന്ന് യുവാവ് കമന്റ്…

നടിയും അവതാരകയുമായ അശ്വതിയുടെ ഒരു ചിത്രത്തിന് ഒരു യുവാവ് നൽകിയ കമെന്റിന് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, ഇത് വൈറൽ ആയതിനെത്തുടർന്ന് യുവാവ് കമന്റ് പിൻവലിക്കുകയും തന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ചെയ്തത്, ഇതിനു പിന്നാലെ ക്ഷമാപണം നടത്തി എത്തിയിരിക്കുകയാണ് യുവാവ്, എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം എനിക്കുമുണ്ട് ഒരു കുടുംബം എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്, ഇതിനു പിന്നാലെ അക്കൗണ്ട് വീണ്ടും ഡീആക്ടിവേറ് ചെയ്തിരിക്കുകയാണ്.

നല്ല മുല എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ കമെന്റ്, അതിനു താരം നൽകിയ മറുപടി ഇങ്ങനെ ആളാണ്, സൂപ്പർ ആകണമല്ലോ, ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലുകൊടുക്കാൻ ഉള്ളതാണ്, ജീവൻ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് താങ്കളുടെ അമ്മയുടെ ഉൾപ്പെടെ ഞങ്ങൾ സ്ത്രീകളുടെ സൂപ്പർ ആണ് എന്നാണ് അശ്വതി നൽകിയ മറുപടി, സോഷ്യൽ മീഡിയയും യുവതികളും ഒന്നനടങ്കം ഏറ്റെടുക്കുക ആയിരുന്നു ഈ കമന്റ്, ഒരു ഗർഭിണി ആണെന്ന് പോലും ചിന്തിക്കാതെ മോശമായി കമെന്റിട്ട യുവാവിനെതിരെ ശ്കതമായ പ്രതിഷേധമാണ് ഉയർന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാനും അശ്വതിയ്ക്ക് അറിയാം.